തിരഞ്ഞെടുപ്പിൽ നിന്ന് മുൻ പ്രധാനമന്ത്രിയും ചാൻസിലറുമായ ബോറിസ് ജോൺസണും Ms Mordaunt പിന്മാറുകയും ചെയ്തതോടെ 193 എംപിമാരുടെ പിന്തുണ ഋഷിക്ക് ലഭിക്കുകയും ചെയ്തതോടെയാണ് ഇന്ത്യൻ വംശജൻ പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ചത്. 357 അംഗങ്ങള്‍ ആണ് കണ്‍സർവേററീവ് പാര്‍ട്ടിക്ക് ഉള്ളത് ഇതിൽ 100 പേരുടെ എങ്കിലും പിന്തുണ ഉണ്ടെങ്കിലേ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാൻ കഴിയൂ.
യുകെയിലെ ആദ്യത്തെ ഹിന്ദു പ്രധാനമന്ത്രിയും ഏഷ്യൻ പൈതൃകത്തിൽ ആദ്യത്തേതും ഏറ്റവും പ്രായം കുറഞ്ഞതുമായ പ്രധാനമന്ത്രിയാകും സുനക്. 42-കാരനായ ഋഷി തിങ്കളാഴ്ച തന്നെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. ഇത് നടപ്പിലാകുന്നതോടെ യുകെയിൽ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ആദ്യ ഇന്ത്യക്കാരനാകും ഋഷി സുനക്.
ടോറി എംപിമാരിൽ നിന്ന് 100 നോമിനേഷനുകൾ ഉച്ചയ്ക്ക് 2 മണി വരെ ലഭിക്കാൻ പാടുപെടുമ്പോൾ കോമൺസ് ലീഡറായ Ms Mordaunt മത്സരത്തിൽ നിന്ന് പിന്മാറി. ബോറിസ് ജോൺസൺ ഒരു തിരിച്ചുവരവിൽ സ്വന്തം ശ്രമം ഉപേക്ഷിച്ചു, മിസ് ട്രസ്സിനായി അദ്ദേഹത്തെ നിരസിച്ച കൺസർവേറ്റീവ് അംഗങ്ങളുടെ ഓൺലൈൻ ബാലറ്റ് ഒഴിവാക്കും. കഴിഞ്ഞ മാസം യു.കെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിനെതിരെ മത്സരിച്ചു. ഋഷി സുനക്കിനെ തോൽപ്പിച്ച് ലിസ് ട്രസ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയെങ്കിലും 45 ദിസങ്ങൾക്ക് ശേഷം രാജിവച്ചു.
ഋഷി സുനക്
നാഷണൽ ഹെൽത്ത് സർവീസ് (NHS ) ജനറൽ പ്രാക്ടീഷണറായ പിതാവിന്റെയും ഫാർമസിസ്റ്റായ അമ്മയുടെയും മകനായി യു.കെയിലെ സൗത്ത്‌ഹാംപ്ടണിൽ ഋഷി സുനക് ജനിച്ചു. സുനക്കിന്റെ പൂർവ്വികർ പഞ്ചാബിൽ നിന്നുള്ളവരാണ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലും സ്റ്റാൻഫോർഡിലും നിന്ന് ബിരുദം കരസ്ഥമാക്കി. 2009ൽ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെ വിവാഹം ചെയ്തു. രണ്ട് പെൺമക്കളുണ്ട്. അനൗഷ്കയും കൃഷ്ണയും.
യോർക്ക്ഷെയറിലെ റിച്ച്മണ്ടിൽ നിന്ന് 2015ൽ പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2020 ഫെബ്രുവരിയിൽ കാബിനറ്റ് പോസ്റ്റായ എക്‌സ്‌ചിക്കറിന്റെ ചാൻസലറായി നിയനം ലഭിച്ചു. യു.കെയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുന്ന ആദ്യത്തെ മുൻനിര രാഷ്ട്രീയക്കാരനാണ്. ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം ഋഷി സുനക്ക് 730 മില്യൺ പൗണ്ടിന്റെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വിജയിക്കുന്നവർക്ക് എല്ലാവിധ പിന്തുണയും നൽകാൻ തയ്യാറാണെന്നും ബോറിസ് ജോൺസൺ പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം രാജ്യത്തെ ഐക്യപ്പെടുത്താനും സമ്പദ് വ്യവസ്ഥ നേരെയാക്കിയെടുക്കാനും ആഗ്രഹിക്കുന്നു വെന്ന പ്രഖ്യാപനത്തോടെയാണ് തന്റെ ഔദ്യോഗിക കാമ്പയിൻ ഋഷി ആരംഭിച്ചിരുന്നത്.
അടുത്തിടെ രാജിവെച്ച ബ്രിട്ടണിന്റെ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാൻ അടുത്തിടെ രാജിവെച്ച ബ്രിട്ടണിന്റെ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാൻ സുനക്കിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഐക്യവും സ്ഥിരതയും കാര്യക്ഷമതയും നമുക്ക് ആവശ്യമാണ്. ഈ ഘട്ടത്തിൽ അനുയോജ്യനായ ഒരേയൊരു സ്ഥാനാർത്ഥി ഋഷിയാണ്. അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നതിൽ അഭിമാനിക്കുന്നുവെന്നായിരുന്നു സുവെല്ലയുടെ പ്രതികരണം.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.