കൊച്ചി: ഇലന്തൂരിൽ നടന്ന നരബലിയുടെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഷാഫി ഇരകളെ വലയിലാക്കാൻ ഉപയോഗിച്ച വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ‘ശ്രീദേവി’ അന്വേഷണ സംഘം. വീണ്ടെടുത്തു. ഇയാളുടെ മൂന്നു വർഷത്തെ ഫെയ്സ്ബുക്ക് ചാറ്റുകളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. നൂറിലേറെ പേജുകൾ വരുന്ന ചാറ്റുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവ പരിശോധിച്ച് മറ്റാരെങ്കിലും ഇയാളുടെ വലയിൽ കുടുങ്ങിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.
2019 മുതൽ പ്രതി ‘ശ്രീദേവി’ എന്ന പേരിലുണ്ടാക്കിയ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചു ചാറ്റ് ചെയ്താണ് ഭഗവൽ സിങ്ങുമായി അടുപ്പമുണ്ടാക്കുന്നതും വലയിലാക്കുന്നതും. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളാണ് മുഹമ്മദ് ഷാഫി എന്നാണ് കഴിഞ്ഞ ദിവസം പൊലീസ് വെളിപ്പെടുത്തിയത്. ഇയാൾ നേരിട്ട് അധികം ആളുകളുമായി അടുപ്പം ഉണ്ടാക്കിയിരുന്നില്ല എങ്കിലും ഫെയ്സ്ബുക്കിൽ കൂടി കൂടുതൽ ആളുകളെ പരിചയപ്പെടുകയും ആവശ്യമുള്ളവരുമായി ബന്ധമുണ്ടാക്കുകയും ചെയ്തിരുന്നു എന്നും പൊലീസ് പറയുന്നു.
പ്രതികൾ മറ്റാരെയെങ്കിലും അപായപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും പൊലീസിന് ആശങ്ക ശക്തമാണ്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇപ്പോഴും വിവരം ലഭിച്ചിട്ടില്ലാത്തവർക്ക് ആർക്കെങ്കിലും പ്രതികളുമായി ബന്ധമുണ്ടായിരുന്നോ എന്ന് അറിയാനാണ് പ്രാഥമിക ഘട്ടത്തിൽ ശ്രമിക്കുക. ഇവരുമായി സ്ഥിരമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടവരെ കുറിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇവരിൽ ആരെയെങ്കിലും കാണാതായി എന്ന പരാതിയുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.