'ഓപ്പറേഷൻ ഗംഗ' രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ നാല് കേന്ദ്ര മന്ത്രിമാർ നേരിട്ട് എത്തും

ഉക്രെയ്ൻ രക്ഷാദൗത്യം 'ഓപ്പറേഷൻ ഗംഗ' വിജയകരമായി മുന്നേറുകയാണ്.   ബുഡാപെസ്റ്റിൽ നിന്നുള്ള ആറാമത്തെ  വിമാനം, 240 ഇന്ത്യൻ പൗരന്മാരുമായി ഡൽഹിയിൽ എത്തിയിരിക്കുന്നു.ഈ മാസമാദ്യം ഇന്ത്യ ആദ്യ ഉപദേശം പുറപ്പെടുവിച്ചതിന് ശേഷം ഉക്രെയ്ൻ വിട്ട മൊത്തം ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 8,000 ആണ്. ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി ആറ് വിമാനങ്ങളിലായി 1,396 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു 


രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ നാല് കേന്ദ്ര മന്ത്രിമാരെ നേരിട്ട് അയക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഓരോ ഇന്ത്യൻ പൗരനോടുമുള്ള കേന്ദ്രസർക്കാരിൻ്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു..


റൊമാനിയ ,മോൾഡോവ എന്നിവിടങ്ങളിൽ കൂടിയുള്ള രക്ഷാ പ്രവർത്തനങ്ങളുടെ ചുമതല  ശ്രീ. ജോതിരാദിത്യ സിന്ധ്യ വഹിക്കും. ശ്രീ.കിരൺ റിജിജു സ്ലോവാക്യയിലും, ശ്രീ.ഹർദീപ് സിങ് പുരി ഹംഗറിയിലും ശ്രീ.വി.കെ.സിംഗ് പോളണ്ടിലും രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 

ഏതു പ്രതികൂല സാഹചര്യത്തിലും വിജയകരമായ രക്ഷാപ്രവർത്തനം നടത്തി അനുഭവസമ്പത്തുള്ള നയതന്ത്ര ശൃംഖലയാണ്  24 മണിക്കൂറും പ്രവർത്തിക്കുന്നത്. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ യുക്രെയിന് സഹായവുമായി ഇന്ത്യ. മരുന്നുള്‍പ്പെടെയുള്ളവയാണ് ഇന്ത്യ എത്തിച്ചുനല്‍കുന്നത്. യുക്രെയിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കീവിലെ ഇന്ത്യന്‍ എംബസിയും ഓരോ നിമിഷവും സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. അതിൻറെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകൾ   എംബസി വെബ്‌സൈറ്റും സോഷ്യൽ മീഡിയ (ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം) പോസ്റ്റുകൾ വഴി ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരോട് പങ്കുവയ്ക്കുന്നുണ്ട്. അത് കൃത്യമായി പിൻതുടരുക.

📚READ ALSO:

🔘SONAS NURSING HOMES 63 JOBS | KERRY | SLIGO | ROSCOMMON | CARLOW | TIPPERARY | WEST MEATH | MAYO

⭕NURSING JOBS: https://www.facebook.com/groups/nursingjobsireland/

🔘 പോളണ്ട് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു;1396 പേർ തിരിച്ചെത്തി;ഇനിയും വിമാനങ്ങൾ ഏർപ്പെടുത്തും- കേന്ദ്രം

🔘 കെപിഎസി ലളിതയുടെ സംസ്‌കാരചടങ്ങുകൾ ;ജ്വലിക്കുന്ന ഓർമയാവുകയാണ് എങ്കക്കാട്ടെ ‘ഓർമ’ വീടും പരിസരങ്ങളും.

🔘സ്റ്റിംഗ് ഓപ്പറേഷൻ കാരുടെ ഹണി ട്രാപ്പിൽ കുടുങ്ങി യു കെയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിലായി

🔘 അയ്യോ! വിമാനത്തിൽ പാമ്പ്!

Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

ĐĐ🔰🔰🔰🔰ĐĐ 

ഫേസ്ബുക്ക് പേജ്  ലിങ്ക് 👇🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp    

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !