യുക്രൈന്‍-റഷ്യ യുദ്ധ മുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ ഗംഗ (Operation Ganga) പുരോഗമിക്കുകയാണ്. അതേ സമയം ഓപ്പറേഷന്‍ ഗംഗ വിലയിരുത്തന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു.
ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചർച്ച ചെയ്തു. രക്ഷാ ദൗത്യം എങ്ങനെ പുരോഗമിക്കുന്നു എന്ന കാര്യമടക്കം വിലയിരുത്തി. വിവിധ മുഖ്യമന്ത്രിമാർ നൽകിയ കത്തുകളും യോഗത്തിൽ ചർച്ചയായി. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാൻ തീരുമാനിച്ചു.
ഇന്ത്യന്‍ സര്‍ക്കാര്‍ മുതിര്‍ന്ന മന്ത്രിമാരെ തന്നെ യുക്രൈന്‍റെ അയല്‍രാജ്യങ്ങളില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ ഗംഗ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ വേണ്ടി നിയോഗിച്ചുകഴിഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഹർദീപ് സിങ് പുരി, വി കെ സിങ്, കിരൺ റിജിജു എന്നിവര്‍ അയല്‍രാജ്യങ്ങളിലെ യുക്രൈന്‍ അതിര്‍ത്തിയില്‍ നേരിട്ട് എത്തി ഓപ്പറേഷന്‍ ഗംഗയ്ക്ക് നേതൃത്വം നല്‍കും
1396 പേർ തിരിച്ചെത്തി. അടുത്ത 24 മണിക്കൂറിൽ 3 വിമാനങ്ങൾ തിരിച്ചെത്തും. എത്ര വിമാനങ്ങൾ വേണമെങ്കിലും ഏർപ്പെടുത്തും. അതിർത്തി കടക്കുന്നതിനാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും മന്ത്രാലയം അധികൃതർ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പോളണ്ട് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. നിരവധി വിദ്യാർത്ഥികൾ കീവ് വിട്ടു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കീവിലുള്ളവർക്ക് ട്രെയിനിൽ പടിഞ്ഞാറൻ മേഖലയിൽ എത്തണം.
കീവിലെ റെയിൽവേ സ്റ്റേഷനിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റെയിൽവെ സ്റ്റേഷനിലെത്താൻ നിർദ്ദേശിച്ചത് ഇന്ത്യൻ എംബസിയാണ്. എന്നാൽ യാത്രാ സൗകര്യം എംബസി അധികൃതർ ഉറപ്പാക്കിയില്ലെന്നാണ് ഇപ്പോഴുയരുന്ന പരാതി. അതേസമയം കീവിൽ നിന്ന് ട്രെയിനുണ്ടെന്ന് അറിഞ്ഞ് റെയിൽവെ സ്റ്റേഷനിലെത്തിയ ഇന്ത്യാക്കാരെ ട്രെയിനിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതിയുണ്ട്. മലയാളി വിദ്യാർത്ഥികളാണ് ഇന്ത്യാക്കാർക്ക് പ്രവേശനം നൽകുന്നില്ലെന്ന് പരാതിപ്പെട്ടത്.
ബുക്കാറെസ്റ്റിലേക്കുള്ള ഗതാഗതം ഉൾപ്പെടെ എംബസി നൽകുന്ന എല്ലാ സേവനങ്ങളും സൗജന്യമാണെന്ന് ദയവായി ശ്രദ്ധിക്കുക. ആർക്കും പണം നൽകരുത്," ട്വീറ്റിൽ പറയുന്നു.
Translation results
It has been brought to our notice that some people are charging money to transfer Indian students from Romanian border to Bucharest. Pl. note that all services provided by Embassy are free, including transport to Bucharest. Please do not pay money to anyone. @opganga @MEAIndia
— India in Romania (@eoiromania) February 28, 2022
റൊമാനിയയുടെ അതിർത്തിയിൽ നിന്ന് രാജ്യത്തെ ബുക്കാറെസ്റ്റിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോയതിന് ആർക്കും പണം നൽകരുതെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.