ഉക്രെയ്ൻ രക്ഷാദൗത്യം 'ഓപ്പറേഷൻ ഗംഗ' വിജയകരമായി മുന്നേറുകയാണ്. ബുഡാപെസ്റ്റിൽ നിന്നുള്ള ആറാമത്തെ വിമാനം, 240 ഇന്ത്യൻ പൗരന്മാരുമായി ഡൽഹിയിൽ എത്തിയിരിക്കുന്നു.ഈ മാസമാദ്യം ഇന്ത്യ ആദ്യ ഉപദേശം പുറപ്പെടുവിച്ചതിന് ശേഷം ഉക്രെയ്ൻ വിട്ട മൊത്തം ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 8,000 ആണ്. ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി ആറ് വിമാനങ്ങളിലായി 1,396 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു
രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ നാല് കേന്ദ്ര മന്ത്രിമാരെ നേരിട്ട് അയക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഓരോ ഇന്ത്യൻ പൗരനോടുമുള്ള കേന്ദ്രസർക്കാരിൻ്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു..
റൊമാനിയ ,മോൾഡോവ എന്നിവിടങ്ങളിൽ കൂടിയുള്ള രക്ഷാ പ്രവർത്തനങ്ങളുടെ ചുമതല ശ്രീ. ജോതിരാദിത്യ സിന്ധ്യ വഹിക്കും. ശ്രീ.കിരൺ റിജിജു സ്ലോവാക്യയിലും, ശ്രീ.ഹർദീപ് സിങ് പുരി ഹംഗറിയിലും ശ്രീ.വി.കെ.സിംഗ് പോളണ്ടിലും രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ഏതു പ്രതികൂല സാഹചര്യത്തിലും വിജയകരമായ രക്ഷാപ്രവർത്തനം നടത്തി അനുഭവസമ്പത്തുള്ള നയതന്ത്ര ശൃംഖലയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നത്. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ യുക്രെയിന് സഹായവുമായി ഇന്ത്യ. മരുന്നുള്‍പ്പെടെയുള്ളവയാണ് ഇന്ത്യ എത്തിച്ചുനല്‍കുന്നത്. യുക്രെയിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കീവിലെ ഇന്ത്യന്‍ എംബസിയും ഓരോ നിമിഷവും സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. അതിൻറെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകൾ എംബസി വെബ്‌സൈറ്റും സോഷ്യൽ മീഡിയ (ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം) പോസ്റ്റുകൾ വഴി ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരോട് പങ്കുവയ്ക്കുന്നുണ്ട്. അത് കൃത്യമായി പിൻതുടരുക.
Modi Govt is broadening the rescue operations & PM is personally monitoring Operation Ganga.
— Vishnu Vardhan Reddy (@SVishnuReddy) February 28, 2022
4 top level ministers to go to neighbouring countries of Ukraine for the save evacuation of all of our students. pic.twitter.com/PM4H2fDewp
📚READ ALSO:
🔘SONAS NURSING HOMES 63 JOBS | KERRY | SLIGO | ROSCOMMON | CARLOW | TIPPERARY | WEST MEATH | MAYO
⭕NURSING JOBS: https://www.facebook.com/groups/nursingjobsireland/
🔘 കെപിഎസി ലളിതയുടെ സംസ്‌കാരചടങ്ങുകൾ ;ജ്വലിക്കുന്ന ഓർമയാവുകയാണ് എങ്കക്കാട്ടെ ‘ഓർമ’ വീടും പരിസരങ്ങളും.
🔘സ്റ്റിംഗ് ഓപ്പറേഷൻ കാരുടെ ഹണി ട്രാപ്പിൽ കുടുങ്ങി യു കെയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിലായി
ഫേസ്ബുക്ക് പേജ് ലിങ്ക് 👇🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.