തേനി: വിനോദയാത്രയ്ക്കിടെ സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു.
അധ്യാപകരുടെയും വിദ്യാർഥികളുടെയും സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി; യാത്രക്കാരെല്ലാം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പാലക്കാട് ഒറ്റപ്പാലം വരോട് കെ.പി.എസ്.എം.എം. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കൊടൈക്കനാൽ സന്ദർശനം പൂർത്തിയാക്കി മൂന്നാറിലേക്ക് പോകുന്നതിനിടെ തമിഴ്‌നാട്ടിലെ തേനിക്കു സമീപം ദേവനപ്പട്ടിയിൽ വെച്ചായിരുന്നു സംഭവം.
യാത്രയ്ക്കിടെ ബസിന്റെ പിന്നിലെ ചക്രങ്ങളിലൊന്ന് പൊട്ടിത്തെറിക്കുകയും, തുടർന്ന് ചക്രത്തിനുള്ളിൽ നിന്ന് പുകയും തീയും ഉയരുകയുമായിരുന്നുവെന്ന് അധ്യാപകർ പറഞ്ഞു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ബസ് നിർത്തി വിദ്യാർഥികളെയും അധ്യാപകരെയും സുരക്ഷിതമായി പുറത്തിറക്കി.
നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും ബസ് പൂർണമായി കത്തിയമരുകയുമായിരുന്നു. യാത്രക്കാർ എല്ലാവരും സുരക്ഷിതരായി പുറത്തെത്തിയതിനാൽ ആളപായമൊന്നും സംഭവിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതർ വിദ്യാർഥികൾക്ക് തുടർസഹായങ്ങൾ ഒരുക്കി.
.png)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.