നെയ്റോബി: യേശുവിനെ കാണിച്ചുതരാമെന്ന് പറഞ്ഞ് അനുയായികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ പാസ്റ്റർക്ക് 200 വർഷം തടവുശിക്ഷ
.ഗുഡ് ന്യൂസ് ഇന്‍റർനാഷണല്‍ ചർച്ച് തലവനായ പോള്‍ മക്കൻസിയെയാണ് 200 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.കെനിയയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള കിലിഫി കൗണ്ടിയിലെ മക്കെൻസി പള്ളിയില്‍ നിന്ന് 15 ഇടവകക്കാരെ പൊലീസ് രക്ഷപ്പെടുത്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇയാളുടെ ആരാധന സ്ഥലത്തിന് പരിസരത്തെ വനമേഖലയില്‍ നടത്തിയ പരിശോധനയില്‍ 400ലേറെ കുഴിമാടങ്ങളും കണ്ടെത്തിയിരുന്നു.യേശുവിനെ കാണാനായി ലോകം അവസാനിക്കുന്നതിന് മുമ്പ് മരണം വരെ ഉപവസിക്കാനാണ് പാസ്റ്റർ അനുയായികളോട് ആവശ്യപ്പെട്ടിരുന്നത്. ഇയാള്‍ പറഞ്ഞത് വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്ത 190 കുട്ടികളും ഒരു മുതിർന്ന വ്യക്തിയും ഉള്‍പ്പെടെ 191 പേർ ദാരുണമായി മരണപ്പെട്ടിരുന്നു. പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതിന് 100 വർഷവും നേരിട്ടുള്ള കൊലപാതകങ്ങള്‍ക്ക് 100 വർഷവും വീതമാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.
ദിവസങ്ങളോളം പട്ടിണി കിടന്ന കുട്ടികള്‍ ഭക്ഷണം മോഷ്ടിക്കാൻ ശ്രമിച്ചപ്പോള്‍ അവരെ ക്രൂരമായി മർദിക്കുകയും മുറികളില്‍ പൂട്ടിയിടുകയും ചെയ്തതോടെ ഇവർ വിശന്നും ദാഹിച്ചും മരിച്ചതായി അന്വേഷണസംഘം കോടതിയില്‍ തെളിയിച്ചു.
പാസ്റ്ററാവും മുൻപ് ടാക്സി ഡ്രൈവറായ മക്കെൻസി കുട്ടികളെ സ്കൂളില്‍ അയക്കുന്നതിനെയും രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നതിനെയും എതിർത്തിരുന്നു. വനത്തിനുള്ളിലെ ആരാധനാക്രമത്തെ വിവാഹങ്ങള്‍ എന്നാണ് വിളിച്ചിരുന്നത്. ഗർഭിണിയായ ഒരു സ്ത്രീക്ക് നവജാത ശിശുവിനെ മുലയൂട്ടുന്നതില്‍ നിന്ന് ഇയാള്‍ വിലക്കിയിരുന്നു, പിന്നീട് 12 ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു.
2003 ലാണ് മക്കെൻസി ഗുഡ് ന്യൂസ് ഇന്‍റർനാഷണല്‍ മിനിസ്ട്രീസ് സ്ഥാപിക്കുന്നത്. തുടർന്നുള്ള 16 വർഷത്തിനുള്ളില്‍, കെനിയയിലുടനീളമുള്ള സഭയുടെ ശാഖകളിലേക്ക് ആയിരക്കണക്കിന് അനുയായികളെ ഇയാള്‍ ആകർഷിച്ചു. മെക്കൻസിയുടെ സഭ ടൈംസ് ടിവി എന്ന പേരില്‍ ഒരു ടെലിവിഷൻ സ്റ്റേഷൻ നടത്തിയിരുന്നു, മക്കെൻസിയുടെ പ്രസംഗങ്ങളാണ് പ്രധാനമായും പ്രക്ഷേപണം ചെയ്തിരുന്നത്.
വിദ്യാഭ്യാസത്തെ 'തിന്മ' എന്നും ആരോഗ്യ സംരക്ഷണത്തെ 'സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധം' എന്നും ഡിജിറ്റല്‍ തിരിച്ചറിയല്‍ കാർഡുകളെ 'പിശാചിന്‍റെ അടയാളം'എന്നുമായിരുന്നു മെക്കൻസി വിശേഷിപ്പിച്ചിരുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.