ന്യൂസിലൻഡ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി നാഷണൽ പാർട്ടി സ്ഥാനാർത്ഥി കേരളത്തിൽ ജനിച്ച മഹേഷ് മുരളിധർ.

ന്യൂസിലൻഡ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി നാഷണൽ പാർട്ടി സ്ഥാനാർത്ഥി കേരളത്തിൽ ജനിച്ച മഹേഷ് മുരളിധർ.

വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പൊതുതിരഞ്ഞെടുപ്പിൽ നാഷണൽ പാർട്ടിക്ക് ചരിത്രവിജയം സമ്മാനിച്ച് മലയാളി വംശജനായ മഹേഷ് മുരളിധർ. 

ടാമാകി (Tāmaki) മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച അദ്ദേഹം, നാഷണൽ പാർട്ടിയിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനായ ഇലക്ടറേറ്റ് എം.പിയെന്ന റെക്കോർഡും സ്വന്തമാക്കി.

നാഷണൽ പാർട്ടിയെ പ്രതിനിധീകരിച്ച് നേരത്തെ പാർലമെന്റിലെത്തിയ ഇന്ത്യൻ വംശജരായ കൻവൽജിത് സിംഗ് ബക്ഷി, പരംജീത് പർമാർ എന്നിവർ പാർട്ടി ലിസ്റ്റ് (Party List) വഴിയാണ് സഭയിലെത്തിയിരുന്നത്. എന്നാൽ, ശക്തമായ ത്രികോണ മത്സരത്തിൽ നേരിട്ട് ജനവിധി തേടിയാണ് മഹേഷ് മുരളിധർ പാർലമെന്റിലേക്ക് ചരിത്രപ്രവേശം നടത്തുന്നത്. മുൻ പ്രധാനമന്ത്രി റോബർട്ട് മാൽഡൂണിന്റെ കാലം മുതൽ നാഷണൽ പാർട്ടിയുടെ ഉരുക്കുകോട്ടയായിരുന്ന ടാമാകി സീറ്റ്, കഴിഞ്ഞ തവണ എ.സി.ടി (ACT) പാർട്ടി പിടിച്ചെടുത്തിരുന്നു. ആ സിറ്റിംഗ് സീറ്റാണ് ചിട്ടയായ തന്ത്രങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും നാഷണൽ പാർട്ടിക്ക് മഹേഷ് തിരികെ നേടിക്കൊടുത്തത്.

പ്രചാരണരംഗത്ത് വോട്ടർമാർക്കിടയിൽ സജീവമായിരുന്ന അദ്ദേഹം പതിനാറായിരത്തോളം വീടുകൾ നേരിട്ട് സന്ദർശിച്ചാണ് ജനപിന്തുണ ഉറപ്പാക്കിയത്.

കേരളത്തിൽ നിന്ന് കിവി പാർലമെന്റിലേക്ക്

കേരളത്തിൽ ജനിച്ച മഹേഷ് മുരളിധറിന്റെ ബാല്യകാലം സിംഗപ്പൂരിലായിരുന്നു. 1990-കളിൽ 14-ാം വയസ്സിൽ കുടുംബത്തോടൊപ്പം ന്യൂസിലൻഡിലേക്ക് കുടിയേറി. നേപ്പിയർ ബോയ്സ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, ഓക്ക്‌ലാൻഡ് സർവ്വകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദവും (BSc), ആർട്സിൽ ഗ്രാജ്വേറ്റ് ഡിപ്ലോമയും, പബ്ലിക് പോളിസിയിൽ ബിരുദാനന്തര ഡിപ്ലോമയും നേടി. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിൽ നിന്ന് എം.ബി.എ കരസ്ഥമാക്കി.

ആഗോളതലത്തിൽ ശ്രദ്ധേയമായ ഗ്രാഫിക് ഡിസൈൻ പ്ലാറ്റ്‌ഫോമായ കാൻവ (Canva) ഉൾപ്പെടെയുള്ള പ്രമുഖ സ്റ്റാർട്ടപ്പുകളിലും സാങ്കേതിക സ്ഥാപനങ്ങളിലും നേതൃനിരയിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം വെഞ്ച്വർ ക്യാപിറ്റൽ രംഗത്തും സജീവമാണ്. നിലവിൽ ഭാര്യ പ്രവീണയോടൊപ്പം മിഷൻ ബേയിലാണ് താമസം. സാങ്കേതിക-വ്യവസായ മേഖലകളിലെ നേതൃപാടവവും അനുഭവസമ്പത്തും കൈമുതലാക്കിയാണ് മഹേഷ് ന്യൂസിലൻഡ് പാർലമെന്റിൽ ജനപ്രതിനിധിയായി ചുമതലയേൽക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network