Breaking news: സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി: വിവാഹ വാർത്തക്ക് പിന്നാലെ വരനെ പരിചയപ്പെടുത്തി ഗായിക റിമി ടോമി,

Breaking news: സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി: വിവാഹ വാർത്തക്ക് പിന്നാലെ വരനെ പരിചയപ്പെടുത്തി ഗായിക റിമി ടോമി,

കൊച്ചി: വിവാഹിതായാകാൻ പോകുകയാണ് എന്ന സന്തോഷവാർത്ത പുറത്തുവിട്ടതിന് പിന്നാലെ വരനെ പരിചയപ്പെടുത്തി ഗായിക റിമി ടോമി.

തന്റെ ജിം ട്രെയിനറായ ലിബിൻ മാത്യുവിനെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന് റിമി തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ഏറെ നാളായുള്ള സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. നവംബർ 14ന് മുംബൈ ഡോംബിവല്ലി മാർത്തോമ പള്ളിയിൽ വച്ചാണ് റിമിയുടെ വിവാഹം.

എല്ലാം ദൈവാനുഗ്രഹമാണ്. അധികം സസ്പെൻസ് വെക്കുന്നില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ തന്നെ എന്റെ ആരാധകരോട് പറയണമെന്നാണ് എന്റെ ആഗ്രഹം. അഭ്യൂഹങ്ങൾ ഒഴിവാക്കാനാണ് ഇത് എന്റെ ചാനലിലൂടെ തന്നെ വന്ന് വെളിപ്പെടുത്തുന്നത്. നവംബറിലാണ് കല്യാണം, കല്യാണക്കുറി കാണിക്കാം.

കല്യാണ ചെറുക്കൻ മുംൈബയിൽ നിന്നാണ്. ബോഡി ബിൽഡറാണ്, എന്റെ ഇപ്പോഴത്തെ ജിം ട്രെയിനറാണ്. മലയാളിയായ ലിബിൻ മാത്യുവാണ് എന്റെ വരന്‍. മുംബൈയിൽ നിന്ന് വരനെ കണ്ടെത്തിയ കഥ പിന്നെ പറയാം.

 മാർച്ചിലാണ് ആദ്യമായി കണ്ടത്. ആദ്യം കാണുന്നതിന് മുന്‍പ് തന്നെ കല്യാണം എന്നതിലേക്ക് എത്തിയിരുന്നു. ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർഥിച്ച് നിന്ന സമയത്താണ് ഇരുവരും ഒരുമിച്ചത്. ഒരുപാട് മുൻവിധിയില്ല. അദ്ദേഹത്തോടൊപ്പം നിൽക്കുമ്പോൾ ഒരു ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ട്.

എന്തുവന്നാലും കൂടെ ഉണ്ട് എന്ന ധൈര്യം ലിബിന്റെ ഭാഗത്തുനിന്നും ഉണ്ട്. ഇനി കൂടുതൽ മുംബൈയിലാകും. ഡോംബിവല്ലിയിൽ വച്ചാണ് വിവാഹം. എല്ലാവരെയും കല്യാണത്തിന് വിളിച്ചതായി കണക്കാക്കണം’, റിമിയുടെ വാക്കുകൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network