അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് : അന്വേഷണ മേല്‍നോട്ടം അവസാനിപ്പിച്ച് സുപ്രീം കോടതി,

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് : അന്വേഷണ മേല്‍നോട്ടം അവസാനിപ്പിച്ച് സുപ്രീം കോടതി,

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷണ മേല്‍നോട്ടം സുപ്രീം കോടതി അവസാനിപ്പിച്ചു.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. ഈ വിഷയത്തില്‍ നിയമപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മജിസ്ട്രേറ്റിന് സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശം നല്‍കി

കേസില്‍ എട്ടു പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് കോടതി നിരീക്ഷണം അവസാനിപ്പിച്ചത്. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ഹര്‍ജി നല്‍കിയവര്‍ക്ക് വിചാരണ നടപടികളില്‍ പങ്കാളികളാകാനും, കാര്യങ്ങള്‍ അവതരിപ്പിക്കാനും കോടതി അനുമതി നല്‍കി.

കുറ്റപത്രം പരിശോധിച്ച്, കേസ് ഫയലില്‍ സ്വീകരിക്കണോ, പ്രതികളെ വിളിച്ചുവരുത്തണോ, കുറ്റങ്ങള്‍ ചുമത്തണോ തുടങ്ങിയവ സംബന്ധിച്ച് മജിസ്ട്രേറ്റിന് തീരുമാനമെടുക്കാമെന്ന് സൂപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ പൊതുതാല്‍പ്പര്യം അടങ്ങിയിട്ടുണ്ട്.

 എന്നാല്‍ ആരോപണങ്ങളുടെ വസ്തുതയെക്കുറിച്ചോ മെറിറ്റിനെക്കുറിച്ചോ കോടതി യാതൊരു അഭിപ്രായവും രേഖപ്പെടുത്തിയിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network