പാലക്കാട്: കാറിടിച്ച് പരിക്കേറ്റ് റോഡരികില്‍ പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്ന കാല്നടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു.
ചാലിശ്ശേരി തേവർപറമ്പില്‍ അബൂബക്കർ (62) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൂറ്റനാട്-തണ്ണീർക്കോട് റോഡില്‍ വട്ടേനാട് സ്കൂളിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു അപകടം.അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ അതുവഴി കടന്നുപോയ കാറുകളും മറ്റു വാഹനങ്ങളും തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാർ ഓടിയെത്തി ആംബുലൻസിനെ വിളിച്ചെങ്കിലും എത്താൻ വൈകി. തുടർന്ന് ഏറെ നേരത്തിനുശേഷം അപകടത്തില്‍പ്പെട്ട കാറില്‍ തന്നെയാണ് അബൂബക്കറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനു പിന്നാലെ ആശുപത്രിയിലെത്തിക്കാൻ വാഹനയാത്രക്കാർ സഹായിച്ചില്ലെന്നും ആംബുലൻസ് ലഭിക്കാൻ വൈകിയെന്നും നാട്ടുകാർ ആരോപിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.