ഗുരുവായൂരില്‍ ഇന്നുമുതല്‍ ദിവസവും വെര്‍ച്വല്‍ക്യൂ വഴിയുള്ള ദര്‍ശനം: ഈദിവസങ്ങളില്‍ വൈകീട്ട് രണ്ടുമണിക്കൂര്‍ മാത്രം ,,

ഗുരുവായൂരില്‍ ഇന്നുമുതല്‍ ദിവസവും വെര്‍ച്വല്‍ക്യൂ വഴിയുള്ള ദര്‍ശനം: ഈദിവസങ്ങളില്‍ വൈകീട്ട് രണ്ടുമണിക്കൂര്‍ മാത്രം ,,

 ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച മുതല്‍ ദിവസവും വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനമുണ്ടാകും. ഇതുവരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് ഓണ്‍ലൈന്‍ ബുക്കിങ് വഴിയുള്ള ദര്‍ശനമുണ്ടായിരുന്നത്.

എന്നാല്‍ ഈ സംവിധാനം വഴി ദര്‍ശനത്തിനുള്ളവരുടെ എണ്ണം കൂടിയതുകൊണ്ടാണ് എല്ലാ ദിവസവുമാക്കാന്‍ ദേവസ്വം തീരുമാനിച്ചത്.

ഉദയാസ്തമയപൂജയുള്ള തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് രണ്ടുമണിക്കൂര്‍ മാത്രമേ വെര്‍ച്വല്‍ ക്യൂ ഉണ്ടാകൂ. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയുള്ള ആറ് സ്ലോട്ടുകളിലും ഉച്ചതിരിഞ്ഞ് രണ്ടുസ്ലോട്ടുകളിലുമായി ബുക്ക് ചെയ്യാം. ഒരു സ്ലോട്ടില്‍ 300 പേര്‍ക്ക്. ആകെ എട്ടുസ്ലോട്ടുകളിലായി ദിവസവും 2,400 പേര്‍ക്ക് തൊഴാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network