ലോകത്തിന് അഭിമാനമായി കേരളം; എഴുപതിന്റെ നിറവില്‍ 'മലയാള നാട്' നാടെങ്ങും വിപുലമായ ആഘോഷങ്ങള്‍,

ലോകത്തിന് അഭിമാനമായി കേരളം; എഴുപതിന്റെ നിറവില്‍ 'മലയാള നാട്' നാടെങ്ങും വിപുലമായ ആഘോഷങ്ങള്‍,

 തിരുവനന്തപുരം: ഭാഷാ അടിസ്ഥാനത്തില്‍ ഐക്യകേരളം പിറവികൊണ്ടിട്ട് ഇന്ന് ഏഴ് പതിറ്റാണ്ട്.
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമെന്ന പ്രത്യേകത ഇത്തവണയുണ്ട്.

സർക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

തലസ്ഥാനത്തെ ആഘോഷ പരിപാടികള്‍

കേരളപ്പിറവിയുടെ എഴുപതാം വാർഷിക ആഘോഷ നിറവില്‍ തലസ്ഥാനത്ത് മാതൃഭാഷാ സ്നേഹവും ജനാധിപത്യ ഓർമ്മകളും സംഗമിക്കുന്ന വിപുലമായ പരിപാടികള്‍ക്ക് തുടക്കമാകുന്നു.

 ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് നിയമസഭാ സമുച്ചയത്തില്‍ വച്ച്‌ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുൻ സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, മുൻ സെക്രട്ടറിമാർ, മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവരെ ആദരിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച മുൻ നിയമസഭാംഗം എം.ജെ. ജേക്കബിനെയും വിശിഷ്ടമായി ആദരിക്കും

.ഇതോടൊപ്പം നിയമസഭാ ലൈബ്രറി റഫറൻസ് ഹാളില്‍ സംഘടിപ്പിക്കുന്ന എട്ടുദിവസം നീണ്ടുനില്‍ക്കുന്ന പുസ്തക പ്രദർശനവും രാവിലെ 9:15-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മധുരം പകർന്ന് 2026ലേക്കുള്ള മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാര പ്രഖ്യാപനവും ഇന്ന് നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network