ന്യൂഡൽഹി: പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ ഇളവ് രണ്ട് മാസത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. ഒക്ടോബർ 31ന് അവസാനിക്കേണ്ടിയിരുന്ന ഇളവ് ഡിസംബർ 31 വരെ തുടരും. ഇതുസംബന്ധിച്ച വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കി.
ആഭ്യന്തര ടെക്സ്റ്റൈൽ മേഖലയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുകയും ഉൽപാദനച്ചെലവിലെ സമ്മർദം കുറയ്ക്കുകയും ചെയ്യുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം. പരുത്തിയുടെ ലഭ്യത വർധിപ്പിക്കുന്നതിലൂടെ വസ്ത്രനിർമാണ മേഖലയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
പരുത്തി അധിഷ്ഠിത വസ്ത്രനിർമാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ ചെലവ് കുറയ്ക്കാനും ഉൽപാദന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും ഇളവ് സഹായിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
ഒക്ടോബർ 30ന് പുറപ്പെടുവിച്ച 35/2026-Customs വിജ്ഞാപനത്തിലൂടെയാണ് ഇളവിന്റെ കാലാവധി നീട്ടിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.