കല്‍പ്പറ്റ: വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തില്‍ പ്രിൻസിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി. വടുവഞ്ചാല്‍ ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് പ്രിൻസിപ്പലിനെ മാറ്റിയത്.
വിനോദയാത്രയുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ, സ്കൂള്‍ പി.ടി.എ പ്രസിഡന്റിനെ ചുമതലയില്‍ നിന്ന് മാറ്റാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. [10:10 വിനോദയാത്ര ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് നടപടി. ആര്‍ആര്‍ഡിയില്‍ നിന്ന് അനുമതി തേടിയില്ലെന്നും മൂന്നുദിവസം നടത്തേണ്ട യാത്ര 5 ദിവസം വരെ നീട്ടിയെന്നും പറയുന്നു.വയനാട് മീനങ്ങാടി സ്കൂള്‍ വിനോദയാത്ര വിവാദത്തില്‍ പ്രതികരണവുമായി പ്രിൻസിപ്പല്‍ ഷിവി കൃഷ്ണൻ രംഗത്തെത്തിയിരുന്നു. രക്തപരിശോധന ഫലം നെഗറ്റീവായിരുന്നതിനെ തുടർന്ന് പ്രിൻസിപ്പല്‍ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞിരുന്നു. വലിയ പ്രയാസമാണ് ഞാൻ നേരിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. സത്യം ജയിക്കും എന്നതിന്റെ ഉദാഹരണമാണിത്.
എനിക്കുണ്ടായ മാനസിക പ്രയാസത്തിനും കുടുംബം അനുഭവിച്ച പ്രയാസത്തിനും ആര് മറുപടി പറയുമെന്നും സങ്കുചിത താല്‍പര്യങ്ങളുടെ പേരില്‍ ഒരാളെ മാനസികമായി തകർക്കാം എന്നതിന്റെ ഉദാഹരണമാണ് ഞാനെന്നും അദ്ദേഹം പറഞ്ഞു.
എനിക്കെതിരെ പൊലീസില്‍ ഒരു പരാതിയും ഇല്ല. കുട്ടികളുടെ ഭാഗത്തുനിന്ന് ചില അപക്വമായ ഇടപെടലുകള്‍ ഉണ്ടായി. എങ്കിലും ഞാൻ ആ കുഞ്ഞുങ്ങളെ കുറ്റം പറയുന്നില്ല. അവർക്ക് അത്രയേ അറിവുള്ളൂ. എന്റെ സത്യസന്ധത തെളിയിക്കാനാണ് ഇന്നലെ വന്നത്. എന്നാല്‍ ഇന്നലെ വന്നവരില്‍ ഒരാളൊഴികെ മറ്റാരും കുട്ടികളുടെ രക്ഷിതാക്കളായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എനിക്കെതിരെ രാഷ്ട്രീയ നീക്കം ഉണ്ടായോ എന്ന് സംശയമുണ്ട്. പരാതികള്‍ ഒന്നുമില്ലാത്തതിനാല്‍ ഞാൻ യാതൊരുവിധ പരിശോധനകള്‍ക്കും വിധേയനാകാൻ ബാധ്യസ്ഥനല്ല. എന്നാല്‍ യൂറിൻ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞത് ഒരു രാഷ്ട്രീയ പ്രവർത്തകനാണ്.
ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പാണ് നടന്നത്. ഇതിനു പിന്നില്‍ പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ചെയ്തത്. കുട്ടികളും ഇപ്പോള്‍ വലിയ പ്രയാസത്തിലാണ്. എനിക്കെതിരെ നടന്ന ഈ നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നടപടികളെക്കുറിച്ച് ഞാൻ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.