ഇറാൻ കഴിഞ്ഞാല്‍ ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം തുര്‍ക്കിയും സൗദിയുമെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി; '7 ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ച,

ഇറാൻ കഴിഞ്ഞാല്‍ ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം തുര്‍ക്കിയും സൗദിയുമെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി; '7 ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ച,

 ടെഹ്റാൻ: ഇറാൻ കഴിഞ്ഞാല്‍ ഇസ്രയേലിന്‍റെ അടുത്ത ലക്ഷ്യം തുർക്കിയും സൗദിയുമായിരിക്കുമെന്ന മുന്നറിയിപ്പ് നല്‍കി ഇറാൻ.

തങ്ങളുടെ ഏഴ് ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രം അമേരിക്കയുമായുള്ള ചർച്ച മുന്നോട്ടു പോകുമെന്നും ഇറാന്റെ പരമോന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി പറഞ്ഞു. ആക്രമണം ഉണ്ടായാല്‍ തിരിച്ചടി നല്‍കേണ്ട കേന്ദ്രങ്ങളുടെ പട്ടികയും പുറത്ത് വിട്ടു. റഷ്യയില്‍ നിന്ന് പുതിയ സുഖോയ് യുദ്ധ വിമാനങ്ങള്‍ വാങ്ങാൻ ഇറാൻ നീക്കം തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.

 പാർലമെന്‍റ് സ്പീക്കർ എം ബി ഗാലിബാഫിന്റെ സ്ഥാനത്ത് ഇറാന്റെ ചർച്ചകളിലെ നിലപാടുകളിലും പൊതു പ്രസ്താവനകളിലും ഇപ്പോള്‍ മുഖ്യ റോളിലുള്ളത് കടുത്ത നിലപാടുകാരനായ ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി മുഹസിൻ റിസായിയാണ്. അമേരിക്കൻ ഭീഷണികളെ നേരിടാനുറച്ചുള്ള നീക്കങ്ങളാണ് ടെഹ്റാനില്‍ നടക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

വിശദവിവരങ്ങള്‍

സൗദിയും മക്കാ കരാറിന്റെ ഭാഗമായ തുർക്കിയും പാക്കിസ്ഥാനുമായുള്ള ചർച്ചയുടെ വിവരങ്ങള്‍ ദേശീയ ടെലിവിഷൻ അഭിമുഖത്തിലൂടെ പരസ്യമാക്കിയിരിക്കുകയാണ് മുഹസിൻ റിസായി. ഇറാൻ കഴിഞ്ഞാല്‍, അടുത്തത് തുർക്കിയും സൗദിയുമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും ഇത് രാഷ്ട്രങ്ങള്‍ സമ്മതിച്ചെന്നും മുഹസിൻ റിസായി പറഞ്ഞു

. അമേരിക്കയുമായുള്ള ചർച്ചയുടെ കാര്യത്തില്‍ ഇറാന്റെ ഏഴ് ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രം ചർച്ച മുന്നോട്ട് പോകുമെന്ന നിലപാടിലാണ്. ആക്രമണം ഉണ്ടായാല്‍ തിരിച്ചടി നല്‍കേണ്ട കേന്ദ്രങ്ങളുടെ ലിസ്റ്റ് തയാറാക്കി ഇറാൻ പുറത്തു വിട്ടു. മേഖലയിലെ പ്രധാന കേന്ദ്രങ്ങളാണ് ലിസ്റ്റിലുള്ളത്. ഹോർമൂസില്‍ ഇറാന്റെ മേല്‍ക്കൈ നഷ്ടപ്പെടുത്തുന്ന ഉപാധികള്‍ തിരുത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

അതിനിടെ ഇറാൻ റഷ്യയുടെ സുഖോയ് 35 യുദ്ധ വിമാനങ്ങള്‍ വാങ്ങാൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകള്‍. നിലവിലുള്ള യുദ്ധത്തിന് ശേഷമാകും കൈമാറ്റം. അതിനിടെ യെമനില്‍ യു എൻ മനുഷ്യാവകാശ ദൗത്യ സംഘ അംഗം മുഹമ്മദ് അല്‍ ഷാമി ഹൂത്തികളുടെ കസ്റ്റഡിയില്‍ മരിച്ചതായി യു എൻ സ്ഥിരീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network