പ്രധാനമന്ത്രിയാകാൻ കഴിയാത്ത വിഷമമാണ് രാഹുലിന്: തിരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നുവെങ്കില്‍, കോടതിയില്‍ പോകണമായിരുന്നു,സമ്പിത് പത്ര,

പ്രധാനമന്ത്രിയാകാൻ കഴിയാത്ത വിഷമമാണ് രാഹുലിന്: തിരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നുവെങ്കില്‍, കോടതിയില്‍ പോകണമായിരുന്നു,സമ്പിത് പത്ര,

ന്യൂഡല്‍ഹി : പത്ത് ലക്ഷം പേർ പങ്കെടുക്കുമെന്ന് നുണ പറഞ്ഞ് റാലി സംഘടിപ്പിച്ച കോണ്‍ഗ്രസിനെതിരെ എം പി സമ്പിത് പത്ര .

തിരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നുവെങ്കില്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കോണ്‍ഗ്രസ് കോടതിയില്‍ പോകണമായിരുന്നുവെന്നും സമ്പിത് പത്ര പറഞ്ഞു. 2024 ലെ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നുവെന്ന് പറഞ്ഞ് നല്‍കിയ ഒരു കേസ് എങ്കിലും ഉണ്ടോയെന്നും സമ്പിത് പത്ര ചോദിച്ചു.

പ്രധാനമന്ത്രിയാകാൻ കഴിയുന്നില്ലെന്ന വിഷമമാണ് രാഹുലിന് . മുഗള്‍ ചക്രവർത്തിമാർ ഇതുപോലെ സംസാരിക്കാറുണ്ടായിരുന്നു. ഈ ഇന്ത്യ നിങ്ങളുടെ പിതാവിന്റേതല്ല, ഇത് ഇന്ത്യയിലെ ജനങ്ങളുടേതാണ് .

കെ.സി. വേണുഗോപാലും പവൻ ഖേരയും പറഞ്ഞത് പത്ത് ലക്ഷത്തിലധികം ആളുകള്‍ അവിടെയുണ്ടായിരുന്നു എന്നാണ്.റാലിയിലെത്തിയ പത്ത് ലക്ഷം പേരെ കാണിച്ച്‌ തരാമോ. രാംലീല മൈതാനത്തിന്റെ 40 ശതമാനവും ശൂന്യമായിരുന്നു എന്ന് വ്യക്തമാണ്. 

രാം ലീല മൈതാനം 12 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു. സ്റ്റേജും ഡിജെയും ചേർന്ന് സ്ഥലത്തിന്റെ 15 ശതമാനം ഉണ്ട്. പിൻഭാഗം മുഴുവൻ ശൂന്യമാണ്. 28000 കസേരകള്‍ സ്ഥാപിച്ചിട്ടുണ്ട്,അതില്‍ 7000 കസേരകള്‍ ശൂന്യമായിരുന്നു, മുന്നില്‍ ആളുകളുണ്ടായിരുന്നു, പക്ഷേ പിൻഭാഗവും മധ്യഭാഗവും ശൂന്യമായിരുന്നു.

വലിയ ജനക്കൂട്ടം വന്നതായി കാണിക്കാൻ നിങ്ങള്‍ക്ക് ചിത്രങ്ങളില്‍ ട്രിക്ക് കാണിക്കാം . പക്ഷെ ഈ തന്ത്രത്തിലൂടെ ആരും പ്രധാനമന്ത്രിയാകില്ല. ' പത്ര പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network