ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ രോഗികൾക്ക് കിടക്ക ലഭിക്കാത്ത സാഹചര്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഒക്ടോബറിൽ 12,672 രോഗികൾ ഇടനാഴികളിലും കസേരകളിലും ട്രോളികളിലും ചികിത്സ തേടിയതായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) അറിയിച്ചു. സംഘടനയുടെ കണക്കുപ്രകാരം ആശുപത്രികളിലെ തിരക്ക് രേഖപ്പെടുത്തിയതിൽ ഏറ്റവും മോശം ഒക്ടോബറാണ് കടന്നുപോയത്.
ഈ വർഷം ഇതുവരെ രാജ്യത്തെ ആശുപത്രികളിൽ 1.11 ലക്ഷത്തിലധികം രോഗികൾക്ക് കിടക്ക ലഭിക്കാതെ ട്രോളികളിൽ ചികിത്സ നൽകേണ്ടിവന്നതായും സംഘടന വ്യക്തമാക്കി. ആശുപത്രികളിലെ ജീവനക്കാരുടെ കുറവും ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രതിസന്ധി രൂക്ഷമാക്കുന്നതായി INMO ചൂണ്ടിക്കാട്ടി.
ട്രോളികളിലും കസേരകളിലും കഴിയേണ്ടിവരുന്ന രോഗികൾക്ക് കിടക്ക ലഭിക്കുന്നവരെ അപേക്ഷിച്ച് ആരോഗ്യപരമായ അപകടസാധ്യത കൂടുതലാണെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി ഫിൽ നി ഷെഗ്ദ അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ നിയമന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്ക്, കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേ എന്നിവിടങ്ങളിലാണ് തിരക്ക് ഏറ്റവും രൂക്ഷമായ ആശുപത്രികളായി സംഘടന ചൂണ്ടിക്കാട്ടിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.