അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മുറാസു ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നു. നവംബർ 2-ന് രാവിലെ പുറത്തിറക്കിയ ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്.
നെല്ലൂരിനും നർസാപുരിനുമിടയിൽ ഒംഗോളിന് സമീപം ഇന്ന് രാത്രി 11.30-നും നാളെ പുലർച്ചെ നാലിനുമിടയിൽ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തീരദേശ മേഖലകളിൽ ശക്തമായ മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്.
തെക്കൻ ആന്ധ്രാപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളിൽ ഒന്നുമുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ കടൽവെള്ളം കയറാൻ സാധ്യതയുണ്ടെന്നും ബാപട്‌ല, കൃഷ്ണ, പ്രകാശം ജില്ലകളിൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തുറമുഖങ്ങളിൽ അപായസൂചനകൾ ഉയർത്തിയിട്ടുണ്ട്.
ഒഡിഷയിലും ശക്തമായ മഴയ്ക്കുള്ള മുന്നൊരുക്കങ്ങൾ തുടരുകയാണ്. ദുരന്തനിവാരണ സേനകളെയും അഗ്നിരക്ഷാ വിഭാഗങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. തീരദേശവാസികൾ ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.