നൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ നിർണായകമായ രാംലീല മൈതാനത്ത് ഇന്നലെ നടന്ന ഇന്ത്യ സഖ്യത്തിന്‍റെ മഹാറാലിയുടെ ആവേശത്തിന്റെയും പങ്കാളിത്തത്തിന്റെയും ചെറുതല്ലാത്ത പങ്ക് കേരളത്തിന് സ്വന്തം.
മുഖ്യമന്ത്രിയും മന്ത്രിമാരും എം പിമാരും പ്രമുഖ നേതാക്കളും സമരത്തില്‍ ഉടനീളം നിറഞ്ഞു നിന്നു. ഐതിഹാസികമായ മഹാറാലിയില്‍ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി കേരള നേതാക്കള്‍ അണിനിരക്കുകയായിരുന്നു.മുഖ്യമന്ത്രി വി ഡി സതീശൻ, എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൻ കെ പ്രേമചന്ദ്രൻ,
ജോസ് കെ മാണി, ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ള നേതാക്കള്‍ സമരത്തിന്റെ മുൻനിരയില്‍ ശക്തമായ സാന്നിധ്യമറിയിച്ചു. ഇടത് നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കാളിത്തവും മഹാറാലിയില്‍ ശ്രദ്ധേയമായി.
കേരളത്തിലേക്കടക്കം സമരം വ്യാപിപ്പിക്കും
കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും യുവജന സംഘടനകളുടെയും പ്രവർത്തകർ പുലർച്ചെ മുതല്‍ രാംലീല മൈതാനത്ത് എത്തി തുടങ്ങി. എട്ട് മണിയോടെ ആദ്യ റാലിയായി സി പി എം - എസ് എഫ് ഐ നേതാക്കള്‍ എത്തി. എട്ടരയോടെ സി പി ഐ, സി പി എം പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ പ്രത്യേക ജാഥയായി പത്തരയോടെ എത്തി.
രാവിലെ കേരള ഹൗസില്‍നിന്നും മല്ലികാർജുൻ ഖർഗെയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ ഉച്ചയ്ക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർക്കൊപ്പം ഒരുമിച്ചാണ് തുറന്ന വാഹനത്തില്‍ രാംലീലയിലേക്ക് പോയത്.
പലവട്ടം പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി മറുപടി പുഞ്ചിരിയിലൊതുക്കി. രാഷ്ട്രീയം മറന്ന് കേരളത്തിലേക്കടക്കം സമരം വ്യാപിപ്പിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
സമരത്തിലെ ഇടത് പാർട്ടികളുടെ പങ്ക് അനിഷേധ്യമെന്നായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. വേദിയില്‍ കെ സി വേണുഗോപാല്‍, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, എൻ കെ പ്രമേചന്ദ്രൻ, ജോസ് കെ മാണി മുതലായ മലയാളി നേതാക്കളുടെ ശക്തമായ നിരയും ശ്രദ്ധേയമായി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.