തിരുവനന്തപുരം നഗരത്തിന് അടിയിലൂടെ കടന്നുപോകുന്ന തുരങ്കത്തെ കുറിച്ചുള്ള കൗതുകമാര്‍ന്ന വിവരങ്ങള്‍ പങ്കുവെച്ച് വാട്ടര്‍ അതോറിറ്റി എംഡി പ്രേംകൃഷ്ണന്‍ ഐഎഎസ്.
ഏറ്റവും വിസ്മയിപ്പിക്കുന്ന ചില എഞ്ചിനീയറിംഗ് അത്ഭുതങ്ങള്‍ നമ്മുടെ പാദങ്ങള്‍ക്ക് താഴെയാണ് ഒളിഞ്ഞിരിക്കുന്നത്' എന്ന അടിക്കുറിപ്പോടെയാണ് തുരങ്കത്തെ കുറിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവെച്ചത്.തിരുവനന്തപുരത്തെ വാട്ടര്‍ അതോറിറ്റി ഓഫീസിനടിയിലൂടെയാണ് 100 കൊല്ലം പഴക്കമുള്ള വെല്ലിംഗ്ടണ്‍ തുരങ്കം കടന്നുപോകുന്നത്. 1933ല്‍ വെല്ലിംഗ്ടണ്‍ വാട്ടര്‍ വര്‍ക്ക്സ് എന്ന പേരില്‍ അന്നത്തെ രാജകുടുംബവും വൈസ്രോയിയും ചേര്‍ന്നാണ് ഈ തുരങ്കം നിര്‍മിച്ചത്. അരുവിക്കരയില്‍ നിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ഈ തുരങ്കം.
19 കിലോമീറ്റര്‍ നീളമുള്ളതാണ് തുരങ്കം. തിരുവനന്തപുരം നഗരത്തിലെ വെള്ളയമ്പലം, മ്യൂസിയം റോഡ് തുടങ്ങിയ കേന്ദ്രങ്ങള്‍ക്ക് അടിയിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്. മോട്ടോറിന്റെ ഉപയോഗമില്ലാതെ പൂര്‍ണമായും ഗുരുത്വാകര്‍ഷണ ബലത്തെ അടിസ്ഥാനമാക്കിയാണ് തുരങ്കത്തിലൂടെ വെള്ളമൊഴുകിയിരുന്നതെന്ന് പ്രേംകൃഷ്ണന്‍ ഐഎഎസ് പറയുന്നു. എന്‍ജിനീയറിങ് അത്ഭുതം എന്നാണ് അദ്ദേഹം തുരങ്കത്തെ വിശേഷിപ്പിച്ചത്.
പ്രേംകൃഷ്ണന്‍ ഐഎഎസിന്റെ പോസ്റ്റ്...
ഏറ്റവും വിസ്മയിപ്പിക്കുന്ന ചില എഞ്ചിനീയറിംഗ് അത്ഭുതങ്ങള്‍ നമ്മുടെ പാദങ്ങള്‍ക്ക് താഴെയാണ് ഒളിഞ്ഞിരിക്കുന്നത്.
ഭൂമിയുടെ ഉപരിതലത്തിന് താഴെ എന്താണുള്ളതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചരിത്രപ്രസിദ്ധമായ വെല്ലിംഗ്ടണ്‍ തുരങ്കത്തിലേക്കുള്ള ഒരു യാത്ര നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് രൂപം നല്കിയ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും കരകൗശല മികവിന്റെയും ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈ ചുവരുകള്‍ക്കും ഭൂഗര്‍ഭ പാതകള്‍ക്കും അപ്പുറം ചരിത്രത്തിന്റെയും മനുഷ്യപ്രയത്നത്തിന്റെയും അസാധാരണമായ എഞ്ചിനീയറിംഗിന്റെയും ഒരു കഥയുണ്ട്. ചിലപ്പോള്‍, നമ്മുടെ ഭൂതകാലത്തെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അതിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുക എന്നതാണ്!






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.