ഉത്തർ പ്രദേശിൽ അനധികൃത ആയുധ നിര്‍മ്മാണ ശാല കണ്ടെത്തി,പാക് ബന്ധം, 4 പേര്‍ പിടിയില്‍,

ഉത്തർ പ്രദേശിൽ അനധികൃത ആയുധ നിര്‍മ്മാണ ശാല കണ്ടെത്തി,പാക് ബന്ധം, 4 പേര്‍ പിടിയില്‍,

 ബറേലി: ഉത്തർ പ്രദേശിലെ ബറേലിയില്‍ അനധികൃത ആയുധ നിർമ്മാണ ശാല കണ്ടെത്തി. പാകിസ്ഥാൻ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്നവരുമായടക്കം ഉടമയ്ക്ക് ബന്ധമെന്നാണ് കണ്ടെത്തല്‍.

നാടൻ തോക്കുകള്‍, തോക്ക് നിർമ്മാണ യന്ത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് യുപി പോലീസ്. അനധികൃതമായി ആയുധങ്ങള്‍ നിർമ്മിച്ച്‌ വിതരണം ചെയ്തതായാണ് കണ്ടെത്തിയിട്ടുള്ളത്. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

315 നാടൻ തോക്ക്, പിസ്റ്റള്‍, .315 ബോർ റൈഫിള്‍, പാതിയോളം പൂർത്തിയായ 12 ബോർ തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. സുഖ്‌രാജ് സിംഗ് അടക്കമുള്ളവരെയാണ് പോലീസ് പിടികൂടിയത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. 

തെഹ്രികേ താലിബാനുമായി ബന്ധമുള്ള ഷെഹ്സാദ് ഭട്ടിയുമായി ബന്ധമുള്ള അജ്മല്‍ ഗുജ്ജറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് സുഖ്‌രാജ് സിംഗ് എന്നാണ് പൊലീസ് വിശദമാക്കുന്നത്. ബഹേഡി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആളൊഴിഞ്ഞെ കെട്ടിടത്തിലായിരുന്നു ആയുധ നിർമ്മാണ ശാല പ്രവർത്തിച്ചിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network