വിജയ് സർക്കാരിന് കരുക്ക്: വനിത കളക്ടര്‍ക്ക് അശ്ലീല സന്ദേശം അയച്ച് ടിവികെ എംഎല്‍എ, കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ,

വിജയ് സർക്കാരിന് കരുക്ക്: വനിത കളക്ടര്‍ക്ക് അശ്ലീല സന്ദേശം അയച്ച് ടിവികെ എംഎല്‍എ, കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ,

ചെന്നൈ: തമിഴ്‌നാട്ടില്‍ വനിതാ ജില്ലാ കളക്ടർക്ക് ഭരണകക്ഷിയായ ടിവികെ എംഎല്‍എ അശ്ലീല സന്ദേശം അയച്ചെന്ന വിവാദത്തില്‍ കടുത്ത നടപടിയുമായി ദേശീയ വനിതാ കമ്മീഷൻ.

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷൻ, വിശദമായ അന്വേഷണം നടത്താൻ തമിഴ്‌നാട് ഡിജിപിക്ക് നിർദേശം നല്‍കി. ഒരാഴ്ചയ്ക്കകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം.

ടിവികെ എംഎല്‍എയ്‌ക്കെതിരെ കളക്ടർ മേലധികാരികള്‍ക്ക് നല്‍കിയ പരാതിയില്‍ സ്വീകരിച്ച തുടർനടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കണം. കൂടാതെ, പരാതിക്ക് ആധാരമായ സന്ദേശങ്ങളുടെ ഡിജിറ്റല്‍ രേഖകള്‍ ഹാജരാക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. 

തമിഴ്‌നാട്ടിലെ വിജയ് സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍. വിഷയത്തില്‍ കളക്ടറെ മുഖ്യമന്ത്രിയുടെ ഓഫീസ് താക്കീത് ചെയ്തതായി ഡിഐജി പറഞ്ഞെന്ന തരത്തില്‍ ഒരു പ്രമുഖ പത്രം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 

എന്നാല്‍, ഉയർന്നുവരുന്ന ആരോപണങ്ങള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നായിരുന്നു നിയമമന്ത്രിയുടെ പ്രതികരണം. വിവാദങ്ങള്‍ ശക്തമായതോടെ കലക്ടറേറ്റില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികളിലേക്ക് കളക്ടർ ഇപ്പോള്‍ മാധ്യമങ്ങളെ ക്ഷണിക്കാറില്ലെന്നും റിപ്പോർട്ടുകളുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network