ഫ്ലാറ്റിനകത്ത് ഞെട്ടിക്കുന്ന കാഴ്ച, ഉപേക്ഷിച്ച നിലയില്‍ 71 പൂച്ചകള്‍, 9 എണ്ണത്തിന് ജീവനില്ല, 33 -കാരിക്ക് 16 ആഴ്ചത്തെ തടവ്,

ഫ്ലാറ്റിനകത്ത് ഞെട്ടിക്കുന്ന കാഴ്ച, ഉപേക്ഷിച്ച നിലയില്‍ 71 പൂച്ചകള്‍, 9 എണ്ണത്തിന് ജീവനില്ല, 33 -കാരിക്ക് 16 ആഴ്ചത്തെ തടവ്,

സിംഗപ്പൂർ: വൃത്തിഹീനമായ ഫ്ലാറ്റില്‍ ഏകദേശം രണ്ട് വർഷത്തോളമായി തിരിഞ്ഞുനോക്കാതെ 71 പൂച്ചകള്‍. സംഭവത്തില്‍ സിംഗപ്പൂർ യുവതിക്ക് 16 ആഴ്ച തടവുശിക്ഷ.

പൂച്ചകളില്‍ ഒൻപതെണ്ണം ചാവുകയും, ബാക്കിയുള്ളവ നിർജ്ജലീകരണവും പോഷകാഹാരക്കുറവും മൂലം അവശനിലയിലാവുകയും ചെയ്തിരുന്നു. നൂറുല്‍ നാദിയ നൂർ മുഹമ്മദ് എന്ന യുവതിക്കാണ് നവംബർ 12-ന് കോടതി ശിക്ഷ വിധിച്ചത്.

 മൃഗങ്ങളോട് ക്രൂരത കാണിച്ചതുമായി ബന്ധപ്പെട്ട 24 കുറ്റങ്ങള്‍ ഇവർ സമ്മതിച്ചിരുന്നു. തടവുശിക്ഷയ്ക്ക് പുറമെ, 12 മാസത്തേക്ക് വളർത്തുമൃഗങ്ങളെ വളർത്തുന്നതില്‍ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്.

പൂച്ചകളുടെ എണ്ണം കൂടിയതെങ്ങനെ?

2018-ലാണ് നൂറുലും മുൻ ഭർത്താവ് മുഹമ്മദ് ഖൈറുള്‍ നയിം സൈനോലും ബുക്കിറ്റ് പഞ്ചാങ്ങില്‍ ഫ്ലാറ്റ് വാങ്ങിയത്. തൊട്ടടുത്ത വർഷം ഇവർ വന്ധ്യംകരണം നടത്താത്ത പൂച്ചകളെ വളർത്താൻ തുടങ്ങി. ഇവയെ മറ്റുള്ളവർക്ക് നല്‍കാൻ ശ്രമിച്ചെങ്കിലും പൂച്ചകള്‍ അതിവേഗം പെറ്റുപെരുകുകയായിരുന്നു. 2022 ഏപ്രിലില്‍ ദമ്പതികള്‍ പൂച്ചകളെ ഫ്ലാറ്റില്‍ ഉപേക്ഷിച്ച്‌ ഖൈറുളിന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാൻ പോയി. ബില്ലുകള്‍ അടയ്ക്കാത്തതിനെ തുടർന്ന് പിന്നീട് ഫ്ലാറ്റിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കപ്പെട്ടു.

ആദ്യമൊക്കെ ദിവസവും ഭക്ഷണവും വെള്ളവുമായി എത്താറുണ്ടായിരുന്നെങ്കിലും, ഫ്ലാറ്റിലെ സാഹചര്യം വഷളായതോടെ അകത്തേക്ക് കയറുന്നത് നിർത്തിയെന്ന് ഖൈറുള്‍ പറഞ്ഞു. പകരം വാതിലിന് പുറത്ത് ഭക്ഷണം വെച്ച്‌ മടങ്ങുകയായിരുന്നു പതിവ്. മിക്ക ദിവസങ്ങളിലും നൂറുലും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

വിവരം പുറത്തറിഞ്ഞത് ഇങ്ങനെ

2024 ഫെബ്രുവരി 20-ന് ഫ്ലാറ്റിന്റെ എയർകണ്ടീഷണർ ലെഡ്ജില്‍ എല്ലും തോലുമായ ഒരു പൂച്ച കുടുങ്ങിക്കിടക്കുന്നത് അയല്‍വാസി കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ ഇവർ അധികൃതരെ വിവരമറിയിച്ചു.

 ഉദ്യോഗസ്ഥർ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ ജീവനുള്ള 61 പൂച്ചകളെയും, മൂന്ന് പൂച്ചകളുടെ ജഡങ്ങളും, ആറ് തലയോട്ടികളും, അസ്ഥികൂടങ്ങള്‍ നിറച്ച ഒരു ബാഗും കണ്ടെത്തി. വിസർജ്യവും അഴുക്കും നിറഞ്ഞ് അമോണിയയുടെ രൂക്ഷഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഫ്ലാറ്റ്.

രക്ഷപ്പെടുത്തിയ 61 പൂച്ചകള്‍ക്കും കടുത്ത നിർജ്ജലീകരണം സംഭവിച്ചിരുന്നതായി മൃഗഡോക്ടർമാരുടെ പരിശോധനയില്‍ വ്യക്തമായി. ഇതില്‍ 44 എണ്ണം തീരെ മെലിഞ്ഞ അവസ്ഥയിലും, ഒൻപതെണ്ണം അതീവ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന നിലയിലുമായിരുന്നുവെന്ന് 'മാധ്യമങ്ങൾ' റിപ്പോർട്ട് ചെയ്യുന്നു.

കോടതിയുടെ വിമർശനം

ഇത്രയധികം മൃഗങ്ങള്‍ക്ക് വാതില്‍പ്പടിയില്‍ വെക്കുന്ന ഭക്ഷണം തീർത്തും അപര്യാപ്തമായിരുന്നുവെന്ന് നാഷണല്‍ പാർക്ക്സ് ബോർഡ് വെറ്ററിനറി ഡോക്ടർ വ്യക്തമാക്കി. 16 മുതല്‍ 24 ആഴ്ച വരെ തടവുശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

 സാമ്പത്തിക ബുദ്ധിമുട്ടുകളും, അസുഖബാധിതനായ പിതാവിനെ പരിചരിക്കേണ്ട ഉത്തരവാദിത്തവും, പൂച്ചകളെ മറ്റുള്ളവർക്ക് നല്‍കാൻ നേരത്തെ നടത്തിയ ശ്രമങ്ങളും പരിഗണിക്കണമെന്ന് നൂറുലിന്റെ അഭിഭാഷകൻ വാദിച്ചു.

എന്നാല്‍, മൃഗങ്ങളെ ഇത്തരത്തില്‍ കൂട്ടത്തോടെ ഉപേക്ഷിച്ച ഏറ്റവും ഗൗരവമേറിയ കേസുകളില്‍ ഒന്നാണിതെന്ന് ജില്ലാ ജഡ്ജി കെന്നത്ത് ചിൻ നിരീക്ഷിച്ചു. പൂച്ചകള്‍ പൂർണ്ണമായും ഉടമകളെ ആശ്രയിച്ചാണ് ജീവിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാനമായ 24 കുറ്റങ്ങള്‍ സമ്മതിച്ച നൂറുലിന്റെ മുൻ ഭർത്താവ് ഖൈറുളിനെ (37) സെപ്റ്റംബർ 23-ന് കോടതി 16 ആഴ്ച തടവിന് ശിക്ഷിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network