അമേരിക്കൻ ജോലികൾ അമേരിക്കക്കാർക്ക്; വിസ നിയമങ്ങൾ കടുപ്പിക്കുന്നു, ഈ കമ്പനികൾക്ക് പൂട്ടുവീഴും

അമേരിക്കൻ ജോലികൾ അമേരിക്കക്കാർക്ക്; വിസ നിയമങ്ങൾ കടുപ്പിക്കുന്നു, ഈ കമ്പനികൾക്ക് പൂട്ടുവീഴും

വാഷിങ്ടൺ; എച്ച്-1ബി വിസകളും തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകളും ഉൾപ്പെടെയുള്ള കുടിയേറ്റ പദ്ധതികളുടെ ദുരുപയോഗം സംബന്ധിച്ച അന്വേഷണം ട്രംപ് ഭരണകൂടം വ്യാപിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി കൂടുതൽ കമ്പനികൾ കർശന നടപടി നേരിടേണ്ടി വരുമെന്ന് യു.എസ് ലേബർ ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ടർ ജനറൽ ആന്റണി ഡി’എസ്‌പോസിറ്റോ വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിൽ വിസകൾ കമ്പനികളുടെ ദീർഘകാല ബിസിനസ്സ് മാതൃകയായി ഉപയോഗിക്കാനുള്ളതല്ലെന്ന് ഡി’എസ്‌പോസിറ്റോ ഓർമ്മിപ്പിച്ചു. രാജ്യത്ത് ആവശ്യത്തിന് കഴിവുള്ള അമേരിക്കൻ തൊഴിലാളികൾ ലഭ്യമാണെന്നും, തദ്ദേശീയരായ ഉദ്യോഗാർത്ഥികളെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമേ എച്ച്-1ബി വിസകൾ ഉപയോഗിക്കാവൂ എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 

ഇത് കുടിയേറ്റ വിരുദ്ധ നടപതിയല്ലെന്നും, മറിച്ച് അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു. 

കഴിഞ്ഞ ഒക്ടോബറിൽ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (പി.ഇ.ആർ.എം) പ്രോഗ്രാമിൽ നിന്ന് മൈക്രോസോഫ്റ്റ്, അഡോബി എന്നിവയ്ക്കൊപ്പം കോഗ്നിസന്റ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, എച്ച്.സി.എൽ ടെക്നോളജീസ്, കാപ്ജെമിനി തുടങ്ങിയ പ്രമുഖ കമ്പനികളെയും ഭരണകൂടം സസ്പെൻഡ് ചെയ്തിരുന്നു. 

കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ ചില കമ്പനികൾ ഈ പദ്ധതി ദുരുപയോഗം ചെയ്തുവെന്ന ആക്ഷേപത്തെ തുടർന്നാണിത്. ഈ സസ്പെൻഷൻ നടപടികൾ കമ്പനികളിലെ വിദേശ ജീവനക്കാരുടെ ഗ്രീൻ കാർഡ് നടപടികളെയും ബാധിച്ചിട്ടുണ്ട്. 

വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സസ്പെൻഷൻ നടപടികൾ നേരിടാൻ സാധ്യതയുണ്ടെന്ന് ഡി’എസ്‌പോസിറ്റോ സൂചിപ്പിച്ചു. തൊഴിൽ വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ, ശമ്പളത്തിലെ ക്രമക്കേടുകൾ എന്നിവ കണ്ടെത്താൻ ഫെഡറൽ അന്വേഷണം ശക്തമായി തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network