എല്ലാ മേഖലകൾക്കും പ്രാതിനിധ്യം ലഭിക്കണം ഇടുക്കിയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ? പ്രതിഷേധിച്ച് മന്ത്രി പി സി വിഷ്‌ണുനാഥ്‌,

എല്ലാ മേഖലകൾക്കും പ്രാതിനിധ്യം ലഭിക്കണം ഇടുക്കിയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ? പ്രതിഷേധിച്ച് മന്ത്രി പി സി വിഷ്‌ണുനാഥ്‌,

 തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സാംസ്‌കാരിക പരിപാടികളിൽ നിന്ന് ഇടുക്കി എപ്പോഴും ഒഴിവാക്കപ്പെടുന്നതിനെ വിമർശിച്ച് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്.

ഇടുക്കി ജില്ലയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ എന്ന് മന്ത്രി കളിയായി ചോദിച്ചു2026 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിനായി മേതിൽ രാധാകൃഷ്ണനെ തെരഞ്ഞെടുത്ത വിവരമറിയിക്കാൻ നടത്തിയ പത്രസമ്മേളനമായിരുന്നു വേദി. സാഹിത്യ അക്കാദമി നടത്തി വരുന്ന സാഹിത്യോത്സവം പരിപാടി ഇനിമുതൽ വലിയ സംസ്‌കാരികോത്സവമായി നടത്താൻ തീരുമാനമെടുത്തു എന്ന് മന്ത്രി പറഞ്ഞു.

 ഓരോ വർഷവും വിവിധ ജില്ലകളിലാവും പരിപാടികൾ നടത്തുക. ചില ജില്ലകളിൽ സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള സാംസ്‌കാരിക പരിപാടികൾ കുറവാണ് എന്ന് പറഞ്ഞ മന്ത്രി അതിനുദാഹരണമായാണ് ഇടുക്കിയെക്കുറിച്ച് പറഞ്ഞത്

പലപ്പോഴും നമുക്ക് തോന്നിയിട്ടുണ്ട്, ഇടുക്കി ജില്ലയിൽ ഒന്നും നടക്കാറില്ല. ഇടുക്കി കേരളത്തിലെ ഒരു ജില്ലയല്ലേ? തിരുവനന്തപുരത്ത് നടക്കും, എറണാകുളത്ത് നടക്കും, തൃശൂർ നടക്കും, ചിലപ്പോൾ കോഴിക്കോട്ട് നടക്കും. വയനാടും ഉണ്ട്. പറഞ്ഞാൽ വിവാദമാകുമോ എന്നറിയില്ല.. ഇടുക്കിയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ?" മന്ത്രി ചോദിച്ചു

ഇടുക്കിയും ഈ അമ്മ പെറ്റ മക്കളിൽ തന്നെ ഉള്ളതാണ്. കേരളമെന്ന നാടിന്റെ സാംസ്കാരിക പ്രവർത്തനങ്ങൾ എല്ലായിടത്തും എത്തണം," അദ്ദേഹം പറഞ്ഞു. നിലവിലെ അസന്തുലിതാവസ്ഥക്ക് മാറ്റം വരുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകൾക്കും പ്രാതിനിധ്യം ലഭിക്കുന്ന തരത്തിൽ സംസ്ഥാനത്തിന്റെ സാംസ്കാരികോത്സവം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഓരോ തവണയും ഓരോ ജില്ലയിലായിരിക്കും ഉത്സവമെന്ന് വാർത്താസമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്ന കവിയും കേരളം സാഹിത്യ അക്കാദമി അധ്യക്ഷനുമായ കൽപ്പറ്റ നാരായണൻ പറഞ്ഞു

സാഹിത്യോത്സവം ഒഴിവാക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. പകരം അതിനെ വിപുലമായ ഒരു സാംസ്കാരികോത്സവമാക്കും. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ഫോക്‌ലോർ അക്കാദമി, ലളിതകലാ അക്കാദമി, കേരള കലാമണ്ഡലം, ചലച്ചിത്ര അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഇതിൽ ഒരുമിക്കും. വരും വർഷങ്ങളിലും ഇതേ മാതൃകയിലാകും ഉത്സവം നടത്തുക.

ഇതോടെ സാഹിത്യത്തിന്റെ പ്രാധാന്യം കുറയില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഇരുവരുടെയും മറുപടി. രണ്ടോ മൂന്നോ ദിവസം ഉത്സവം ഉണ്ടാകുമെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. എല്ലാ മേഖലയിലെയും കലാകാരന്മാരെ ഉൾപ്പെടുത്തുന്നതോടെ ഉത്സവത്തിന്റെ വൈവിധ്യം നിലനിർത്താനാകും. പതിവ് പരിപാടികളിൽ നിന്ന് വ്യത്യസ്തമാകാനും അത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സാംസ്കാരിക സ്ഥാപനങ്ങളെ പരസ്പരം ബന്ധിപ്പിച്ചും സമന്വയിപ്പിച്ചും കൊണ്ടുപോകുന്നത് സ്ഥാപനങ്ങൾക്കും ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ തുടക്കമായി ഇത്തവണത്തെ ഐഎഫ്എഫ്‌കെയിൽ ലളിതകലാ അക്കാദമിക്ക് പ്രധാന പങ്കുണ്ടാകും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network