രാവണന്‍റെ വെട്ടേറ്റ് ചിറകറ്റ് ജടായു വീണതെവിടെ?:ജടായുപ്പാറ ആന്ധ്രയുടെയോ? അതിനു ഞങ്ങള്‍ ചാവണമെന്ന് കൊല്ലം: അവകാശമുന്നയിച്ച്‌ തമിഴ്നാടും,

രാവണന്‍റെ വെട്ടേറ്റ് ചിറകറ്റ് ജടായു വീണതെവിടെ?:ജടായുപ്പാറ ആന്ധ്രയുടെയോ? അതിനു ഞങ്ങള്‍ ചാവണമെന്ന് കൊല്ലം: അവകാശമുന്നയിച്ച്‌ തമിഴ്നാടും,

രാമായണ സിനിമ ഇറങ്ങിയതിനു പിന്നാലെ വലിയൊരു വാക്കുതർക്കത്തിലാണ് ആന്ധ്രപ്രദേശുകാരും കേരളീയരും.

ജടായു ചിറകില്‍ വെട്ടേറ്റ് വീണത് ആന്ധ്രപ്രദേശിലെ ലേപാക്ഷിയില്‍ ആണെന്നാണ് ആന്ധ്രക്കാർ വാദിക്കുന്നത്. എന്നാല്‍ കൊല്ലത്തെ ചടമംഗലത്താണ് വീണതെന്നാണ് കേരളീയരുടെ വാദം. ഈ രണ്ടു സ്ഥലങ്ങളിലും ജടായുവിന്‍റെ കൂറ്റൻ ശില്‍പ്പമുണ്ടെന്നതാണ് മറ്റൊരു കൗതുകം. വാല്‍മീകി രാമായണത്തിലാണ് ദിവ്യ പക്ഷിയായ ജടായുവിനെക്കുറിച്ച്‌ വിശദീകരിച്ചിരിക്കുന്നത്. 

പഞ്ചവടിയില്‍ നിന്ന് രാവണൻ സീതയെ അപഹരിച്ച്‌ പുഷ്പകവിമാനത്തില്‍ യാത്ര തിരിച്ചപ്പോള്‍ ജടായു എതിർക്കാൻ ശ്രമിച്ചുവെന്നും ഒടുവില്‍ രാവണന്‍റെ വെട്ടേറ്റ് ഒരു ചിറകറ്റ് ജടായു താഴേക്ക് വീണുവെന്നുമാണ് ഐതിഹ്യം. പിന്നീട് രാമൻ സീതയെ തേടി എത്തും വരെയും ജടായു ജീവൻ വെടിയാതെ കാത്തിരുന്നുവെന്നും രാവണൻ തട്ടിക്കൊണ്ടു പോയതായി അറിയിച്ചുവെന്നുമാണ് രാമായണത്തിലുള്ളത്. 

രാവണൻ ജടായുവിനോട് എഴുന്നേല്‍ക്കാൻ ആവശ്യപ്പെട്ടുവെന്നും അങ്ങനെയാ‌ണ് ലേപാക്ഷി എന്ന പേര് ലഭിച്ചതെന്നുമാണ് ആന്ധ്രക്കാർ വിശ്വസിക്കുന്നത്. ഇരു ചിറകുകളും വിടർത്തി നില്‍ക്കുന്ന ജടായുവിന്‍റെ ഒരു ശില്‍പം ഇവിടെ നിർമിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network