25 മിനിറ്റോളം പറന്നു:! സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധ വിമാനം അതിര്‍ത്തി കടന്നെന്ന് റിപ്പോര്‍ട്ട്, മോദിയുടെ കണ്ണുകള്‍ എവിടെ പോയെന്ന് കോണ്‍ഗ്രസ് വിമർശനം,

25 മിനിറ്റോളം പറന്നു:! സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധ വിമാനം അതിര്‍ത്തി കടന്നെന്ന് റിപ്പോര്‍ട്ട്, മോദിയുടെ കണ്ണുകള്‍ എവിടെ പോയെന്ന് കോണ്‍ഗ്രസ് വിമർശനം,

 സിക്കിം: ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്.

ഏതാണ്ട് കാല്‍ മണിക്കൂറിലേറെ നേരം ചൈനീസ് യുദ്ധ വിമാനം ഇന്ത്യൻ അതിർത്തിക്കുള്ളിലായിരുന്നെന്നും റിപ്പോർട്ടില്‍ പറയുന്നു. പിന്നാലെ ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന റിപ്പോർട്ടുകള്‍ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി.

 നരേന്ദ്രമോദിയുടെ കണ്ണുകള്‍ എവിടെ പോയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. സിക്കിമില്‍ ചൈനീസ് സൈനിക വിമാനം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നെങ്കിലും വിഷയത്തില്‍ സർക്കാരോ പ്രതിരോധമന്ത്രാലയമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ്, നവംബർ 12 -ന് സിക്കിമിന് മുകളില്‍ 20 മുതല്‍ 25 മിനിറ്റോളം ചൈനീസ് യുദ്ധ വിമാനം തുടർന്നതായാണ് വിവരം. ചൈനീസ് വിമാനം ഇന്ത്യൻ അതിർത്തി കടന്നതിന് പിന്നാലെ ഇന്ത്യൻ വ്യോമസേന ചൈനീസ് വിമാനത്തെ നിരീക്ഷിക്കുകയും മടങ്ങാൻ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.

 ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപമാണ് സംഭവം നടന്നതെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. എന്നാല്‍, വ്യോമാതിർത്തി ലംഘനം സംബന്ധിച്ച്‌ വ്യോമസേനയോ സർക്കാരോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network