പ്രവാസികളുടെ ശ്രദ്ധക്ക്: കുവൈത്തിൽ 3,000 ദിനാറിൽ താഴെയുള്ള ബാങ്ക് ഇടപാടുകളും ഇനി നിരീക്ഷണത്തിൽ,

പ്രവാസികളുടെ ശ്രദ്ധക്ക്: കുവൈത്തിൽ 3,000 ദിനാറിൽ താഴെയുള്ള ബാങ്ക് ഇടപാടുകളും ഇനി നിരീക്ഷണത്തിൽ,

കുവൈത്ത് സിറ്റി: രാജ്യത്തെ ബാങ്കിംഗ് ഇടപാടുകളിലുള്ള നിരീക്ഷണം കർശനമാക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് (CBK) പ്രാദേശിക ബാങ്കുകൾക്ക് കർശന നിർദേശം നൽകി.

കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായവും തടയുന്നതിന്റെ ഭാഗമായി, 3,000 ദിനാറിൽ താഴെയുള്ള ബാങ്ക് നിക്ഷേപങ്ങളും പണമിടപാടുകളും ഇനി സൂക്ഷ്മമായി നിരീക്ഷിക്കും. 

ചെറിയ തുകകൾ തുടർച്ചയായി നിക്ഷേപിക്കുന്നതും ബാങ്ക് അക്കൗണ്ടുകളിലൂടെ ആവർത്തിച്ച് പണം കൈമാറുന്നതും സംശയാസ്പദമായ സാഹചര്യങ്ങളിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.

ഇതുവരെ ഒരാൾ ഒരു ദിവസം നടത്തുന്ന 3,000 ദിനാറോ അതിലധികമോ വരുന്ന നിശ്ചിത പണനിക്ഷേപങ്ങളും കുവൈത്തിലേക്കുള്ള ബാങ്ക് ട്രാൻസ്ഫറുകളുമാണ് പ്രത്യേക റിപ്പോർട്ടിങ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 

എന്നാൽ, ഈ നിയമപരമായ നിരീക്ഷണ പരിധി മറികടക്കുന്നതിനായി വലിയ തുകകൾ ചെറിയ ഭാഗങ്ങളായി വിഭജിച്ച് പലതവണ നിക്ഷേപിക്കുകയോ കൈമാറുകയോ ചെയ്യുന്ന പ്രവണത അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില ഇടപാടുകളിൽ റിപ്പോർട്ടിങ് പരിധിയേക്കാൾ ഒരു ദിനാർ മാത്രം കുറച്ച് 2,999 ദിനാറായി നിക്ഷേപിക്കുന്ന രീതിയും കണ്ടെത്തിയതോടെയാണ് സെൻട്രൽ ബാങ്ക് നടപടികൾ കടുപ്പിച്ചത്.

പുതിയ നിർദേശമനുസരിച്ച്, ഒരു ഇടപാടിലെ തുക മാത്രം പരിഗണിക്കാതെ നിശ്ചിത കാലയളവിൽ നടക്കുന്ന ഇടപാടുകളുടെ എണ്ണം, ആവർത്തന സ്വഭാവം, ആകെ തുക, ഇടപാടുകൾക്കിടയിലെ സമയവ്യത്യാസം എന്നിവ ബാങ്കുകൾ സൂക്ഷ്മമായി പരിശോധിക്കും. 

അസാധാരണമായ ഇത്തരം ഇടപാടുകൾ തിരിച്ചറിയുന്നതിനും വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും നിലവിലുള്ള നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും ബാങ്കുകൾ തയ്യാറെടുക്കുന്നുണ്ട്.

2013-ലെ കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം തടയൽ നിയമത്തിലെ 106-ാം നമ്പർ വ്യവസ്ഥകൾക്ക് അനുസൃതമായാണ് കുവൈത്ത് ഈ നിരീക്ഷണം വിപുലീകരിക്കുന്നത്. സമീപകാലത്ത് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് പ്രാദേശിക ബാങ്കുകൾക്കെതിരെ സെൻട്രൽ ബാങ്ക് കടുത്ത പിഴ ചുമത്തിയതിന് പിന്നാലെയാണ് ഈ പുതിയ നീക്കം.

അതേസമയം, 3,000 ദിനാറിൽ താഴെയുള്ള എല്ലാ ബാങ്ക് ഇടപാടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുകയോ അവയെല്ലാം സംശയാസ്പദമായി കണക്കാക്കുകയോ ചെയ്യുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇടപാടുകളുടെ സ്വഭാവത്തിലും ആവർത്തനത്തിലും അസ്വാഭാവികത കണ്ടെത്തുന്ന സാഹചര്യങ്ങളിൽ മാത്രമായിരിക്കും കൂടുതൽ പരിശോധന നടത്തുക.

 സാധാരണക്കാരുടെ നിയമാനുസൃതമായ സാമ്പത്തിക ഇടപാടുകളെ യാതൊരു തരത്തിലും ബാധിക്കാതെ, രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network