ന്യൂഡൽഹി: ദില്ലിയിലും പരിസര പ്രദേശങ്ങളിലും വായുമലിനീകരണ തോത് വീണ്ടും ഉയരുന്നു. നഗരത്തില്‍ വിവിധയിടങ്ങളില്‍ വായു ഗുണനിലവാര സൂചിക അപകടനിലക്ക് മുകളിലായ 400ല്‍ തുടരുകയാണ്.
വായുമലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് കടന്നതോടെ അധികൃതർ നിയന്ത്രണങ്ങള്‍ കൂടുതല്‍ കർശനമാക്കി. ദീപാവലി ആഘോഷങ്ങള്‍ക്കിടയിലാണ് ദില്ലിയില്‍ വായു മലിനീകരണതോത് അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് എത്തിയത്.നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നലെ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാനിൻ്റെ മൂന്നാം ഘട്ടം സർക്കാർ നടപ്പിലാക്കിയിരുന്നു. പൊടിപടലങ്ങള്‍ ഉയർത്തുന്ന എല്ലാത്തരം നിർമ്മാണ, പൊളിക്കല്‍ പ്രവർത്തനങ്ങള്‍ക്കും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ വാഹനങ്ങള്‍ക്ക് ദില്ലിയിലും ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ സമീപ ജില്ലകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യം കണക്കിലെടുത്ത് അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ക്ലാസുകള്‍ ഹൈബ്രിഡ് രീതിയിലേക്ക് മാറ്റാനും നിർദേശം ഉണ്ട്. ഒപ്പം പൊതു-സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുന്ന കാര്യം പരിശോധിക്കാൻ പ്രാദേശിക സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുജനങ്ങള്‍ പ്രത്യേകിച്ച് മുതിർന്നവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാനും പ്രഭാത സവാരികള്‍ പരമാവധി ഒഴിവാക്കാനും ആരോഗ്യ വിദഗ്ദ്ധർ നിർദേശിച്ചിട്ടുണ്ട്. ഇന്നും നാളെയും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് മണിക്കൂർ നേരത്തേക്ക് പടക്കം പൊട്ടിക്കാൻ അനുമതി നല്‍കിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.