നിങ്ങൾ ഉടൻ അറിയും’; ഇറാനോട് കാത്തിരിക്കാൻ പറഞ്ഞ് ട്രംപ്, അമേരിക്കയുടെ നീക്കം എന്തായിരിക്കുമെന്ന് ലോകം ഉടൻ അറിയുമെന്നും മുന്നറിയിപ്പ്,

നിങ്ങൾ ഉടൻ അറിയും’; ഇറാനോട് കാത്തിരിക്കാൻ പറഞ്ഞ് ട്രംപ്, അമേരിക്കയുടെ നീക്കം എന്തായിരിക്കുമെന്ന് ലോകം ഉടൻ അറിയുമെന്നും മുന്നറിയിപ്പ്,

 വാഷിങ്ടൺ : യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇറാനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

അമേരിക്കയുടെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇറാന് ആണവ പദ്ധതികളുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് അദ്ദേഹം വാഷിങ്ടണിൽ വ്യക്തമാക്കി. ഇറാനിൽ കൂടുതൽ നാശനഷ്ടങ്ങൾ വരുത്താൻ താൻ ആഗ്രഹിക്കുന്നില്ലെങ്കിലും സാഹചര്യങ്ങൾ അതിലേക്ക് നയിച്ചേക്കാമെന്നും, അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ലോകം ഉടൻ തന്നെ അറിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു

എട്ടു മാസത്തിലേറെയായി തുടരുന്ന ഇറാൻ സംഘർഷവും സാമ്പത്തിക പ്രത്യാഘാതങ്ങളും അമേരിക്കൻ ജനതയ്ക്കിടയിൽ ഉണ്ടാക്കിയ പ്രതിഷേധമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായത്. തെരഞ്ഞെടുപ്പിൽ യുഎസ് സെനറ്റിലും ജനപ്രതിനിധി സഭയിലും ഗവർണർ പോരാട്ടങ്ങളിലും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി വൻ വിജയം നേടി. യുഎസ് കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടത് ട്രംപ് ഭരണകൂടത്തിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങളിൽ ഇറാൻ ജാഗ്രത പുലർത്തുകയാണ്. ഭരണമാറ്റങ്ങൾ യുഎസിന്റെ ഇറാൻ വിരുദ്ധ വിദേശനയത്തിൽ മാറ്റമുണ്ടാക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി പ്രതികരിച്ചു. 

അമേരിക്കൻ ആക്രമണം ഉണ്ടായാൽ യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്. ട്രംപിന്റെ പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ മേഖല വീണ്ടും കടുത്ത ആശങ്കയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network