തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിനിടെ മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം.രണ്ടു ദിവസത്തിനുള്ളില്‍ പതിനായിരം ലിറ്റർ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
ദേവസ്വം ബോർഡ് യോഗത്തിന് പിന്നാലെയാണ് താരുമാനം. അതേസമയം, നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് നിലനില്‍ക്കുന്നതിനാല്‍ വിജിലൻസിനോട് ഇതിനുള്ള അനുമതി തേടും. അതിനുശേഷം ആയിരിക്കും കരാർ.മില്‍മ സ്വന്തം വാഹനത്തില്‍ നെയ്യ് നിലക്കല്‍ എത്തിക്കും. ബാക്കി നെയ്യ് ടെൻഡർ വിളിച്ചാകും മില്‍മയില്‍ നിന്ന് വാങ്ങുക. നെയ്യ് നല്കാൻ മില്‍മയും സന്നദ്ധത അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.