'നിരവധിപേരുടെ ജീവിതപ്രശ്നമാണ്, ഫയലുകളില്‍ തീരുമാനം വൈകരുത്: വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി,

'നിരവധിപേരുടെ ജീവിതപ്രശ്നമാണ്, ഫയലുകളില്‍ തീരുമാനം വൈകരുത്: വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി,

തിരുവനന്തപുരം: ഫയലുകളില്‍ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. മുഖ്യമന്ത്രി വി ഡി സതീശൻ വിളിച്ചുചേർത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ നിർദേശം നല്‍കിയത്.

ഫയലുകളില്‍ തീരുമാനം വൈകരുത്, നിരവധി പേരുടെ ജീവിതപ്രശ്നമാണ്. ഫയലുകളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. തുടർവിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തത്. 

യോഗത്തില്‍ വകുപ്പ് സെക്രട്ടറിമാർക്കൊപ്പം മന്ത്രിമാരും പങ്കെടുത്തു. ചില ഉദ്യോഗസ്ഥരുടെ നടപടികളില്‍ സർക്കാർ വെട്ടിലായിരുന്നു. ഇതിന് പിന്നാലെയുണ്ടായ കൂട്ട സ്ഥലംമാറ്റത്തില്‍ ചില ഉദ്യോഗസ്ഥർക്ക് അതൃപ്തിയും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു തിങ്കളാഴ്ചത്തെ യോഗം.

ജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം കാണുന്നതിനുള്ള 'ജനസ്പർശം' ഫയല്‍ അദാലത്ത് കാര്യക്ഷമമാക്കാൻ എ.ഐ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ യോഗത്തില്‍ തീരുമാനമായി. 

കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന വിവിധ പദ്ധതികള്‍ പരമാവധി സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുന്നതിനും നിലവിലുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി അവയുടെ നടത്തിപ്പ് കൂടുതല്‍ വേഗത്തിലാക്കുന്നതിനും മുഖ്യമന്ത്രി വകുപ്പുകള്‍ക്ക് നിർദേശം നല്‍കി.

വകുപ്പ് സെക്രട്ടറിമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഫയല്‍ കൈകാര്യം ചെയ്യല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി ഫയലുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

 ഇതിന്റെ ഭാഗമായി വകുപ്പ് സെക്രട്ടറിമാരുടെ യോഗം എല്ലാ മാസവും ചേരാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഫ്ലാഗ് ഷിപ്പ് പ്രോഗ്രാമുകള്‍ വേഗത്തിലാക്കാനും പുരോഗതി വിലയിരുത്താന്നും സെക്രട്ടറിമാർക്ക് നിർദേശം നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network