ഒരു ഡോളറിന് 100 രൂപ കിട്ടുന്ന സ്ഥിതിയാകും എന്ന് പരിഹസിച്ചവർക്ക് മറുപടി: ഡോളറിനെതിരെ ഇന്ത്യന്‍ രൂപ കുതിയ്‌ക്കുന്നു, ഞെട്ടലോടെ അമേരിക്ക,

ഒരു ഡോളറിന് 100 രൂപ കിട്ടുന്ന സ്ഥിതിയാകും എന്ന് പരിഹസിച്ചവർക്ക് മറുപടി: ഡോളറിനെതിരെ ഇന്ത്യന്‍ രൂപ കുതിയ്‌ക്കുന്നു, ഞെട്ടലോടെ അമേരിക്ക,

മുംബൈ: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുതിയ്‌ക്കുന്നു. ഒരു ഡോളറിന് 96 രൂപ 77 പൈസ എന്ന നിലയിലേക്ക് വരെ കൂപ്പുകുത്തിയ ഇന്ത്യന്‍ രൂപ കഴിഞ്ഞ ഏതാനും ആഴ്ചകളായി കുതിയ്‌ക്കുകയാണ്.

ഒരു ഡോളറിന് 100 രൂപ കിട്ടുന്ന സ്ഥിതിയാകും എന്ന് പരിഹസിച്ച കോണ്‍ഗ്രസിലെ ചിലര്‍ക്ക് ചുട്ടമറുപടി നല്‍കി രൂപ ഒരു ഡോളറിന് 93 രൂപ 70 പൈസ എന്ന ശക്തമായ നിലയില്‍ നവമ്പര്‍ 9 തിങ്കളാഴ്ച എത്തി. എസ് ഐ ആര്‍ പ്രശ്നമുയര്‍ത്തുന്ന സിജെപിയ്‌ക്കും ഇന്ത്യാമുന്നണിയ്‌ക്കും ഉള്ള മറുപടിയായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഈ തിരിച്ചുവരവ്.

വിപണിയില്‍ തൊട്ടുമുമ്പത്തെ ക്ലോസിംഗ് നിരക്കായ 93.98-ല്‍ നിന്നും നവംബർ 9ലെ ആദ്യ വ്യാപാര സെഷനില്‍ തന്നെ ഡോളറിനെതിരെ രൂപ 93 രൂപ 70 പൈസ എന്ന ശക്തമായ നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് ഒരു ഡോളറിന് 93 രൂപ 72 പൈസ എന്ന നിലയില്‍ അവസാനിച്ചു. ഏകദേശം 28 പൈസയുടെ മുന്നേറ്റം.

കഴിഞ്ഞ ഏതാനും മാസങ്ങളായി അനുഭവപ്പെട്ടിരുന്ന സാമ്പത്തിക മന്ദഗതിയില്‍ നിന്ന് കറൻസി വിപണി കൈവരിച്ച വലിയൊരു തിരിച്ചു വരവാണ് ഈ മാറ്റം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ രൂപയുടെ ഈ കുതിപ്പ് കണ്ട് അമേരിക്ക അമ്പരക്കുകയാണ്. 

അസംസ്കൃത എണ്ണവിലയിലെ ഇടിവ്, വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ് ഐഐ) ഇന്ത്യയിലെ ഓഹരി വിപണിയിലേക്ക് ഒഴുക്കുന്ന വന്‍നിക്ഷേപം, അന്താരാഷ്‌ട്ര വിപണിയിലെ ഡോളറിന്റെ വീഴ്ച, എന്നിവയാണ് രൂപയുടെ കുതിപ്പിനുള്ള ചില കാരണങ്ങള്‍.

അസംസ്കൃത എണ്ണ വിലയില്‍ ഏകദേശം 20 ശതമാനത്തോളം വൻ ഇടിവാണ് ഉണ്ടായത്. എണ്ണ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ച്‌ ഈ വിലക്കുറവ് വിദേശ നാണയ നഷ്ടം വൻതോതില്‍ കുറയ്‌ക്കാൻ സഹായിച്ചു. ഇതോടെ വിദേശസ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യയിലെ ഓഹരിവിപണിയിലേക്ക് പണം നിക്ഷേപിക്കുകയാണ്. ഏകദേശം 400 കോടി ഡോളറാണ് ഇന്ത്യയിലെ ഓഹരി വിപണിയില്‍ ഇവര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിക്ഷേപിച്ചത്.

മറ്റൊന്ന് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് മേഖലയിലെ തകര്‍ച്ചയാണ്. എഐയില്‍ നിന്നും വൻ ലാഭം കൊയ്തിരുന്ന കമ്പനികള്‍ പൊളിഞ്ഞതോടെ ദക്ഷിണ കൊറിയ, തായ് വാന്‍ എന്നിവിടങ്ങളിലെ ഓഹരി വിപണികള്‍ തകര്‍ന്നിരുന്നു. ഏഷ്യയിലെ‍ ഈ രണ്ട് പ്രധാന വിപണികളിലെ തകര്‍ച്ചയാകാം വിദേശ സ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ വീണ്ടും ഇന്ത്യയിലെ ഓഹരി വിപണികളില്‍ പണം മുടക്കാന്‍ കാരണമായത്.

ഇത് ഇന്ത്യയുടെ സാമ്പത്തിക അടിത്തറയ്‌ക്ക് വൻ മാറ്റ് കൂട്ടി.ഇതിന്റെയെല്ലാം ഭാഗമായി കഴിഞ്ഞ ആഴ്ച മാത്രം രൂപയുടെ മൂല്യത്തില്‍ ഒരു ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി.

2026 ആഗസ്ത് 25ന് ഇന്ത്യന്‍ രൂപയ്‌ക്ക് ഒരു ചെറിയ കുതിപ്പുണ്ടായതാണ്. അന്ന് ഒരു ഡോളറിന് 93 രൂപ 55 പൈസ എന്ന നിലയിലേക്ക് വരെ ഉയര്‍ന്നിരുന്നു. പക്ഷെ പിന്നീടുള്ള മാസങ്ങളില്‍ വീണ്ടും രൂപ തകര്‍ന്നു. എന്തായാലും ഇപ്പോള്‍ ഇന്ത്യന്‍ രൂപയ്‌ക്ക് ആവശ്യക്കാര്‍ കൂടിയതിനാലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നത്. ഇന്ത്യന്‍ രൂപ ഇക്കഴിഞ്ഞ ഏപ്രില്‍ 21ന് ശേഷം ഇതാദ്യമായാണ് ഒരു ഡോളറിന് 93 രൂപ 72 പൈസ എന്ന ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയത്. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ആഗോളതലത്തില്‍ ഡോളർ പല വിപണികളിലും സ്വാധീനം ചെലുത്താൻ ശ്രമിക്കുമ്പോഴും, ഇന്ത്യൻ വിപണിയുടെ സുസ്ഥിരതയും ആഭ്യന്തര വളർച്ചയും കണ്ട് വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് ആകൃഷ്ടരാകുന്നത് രൂപയ്‌ക്ക് നല്‍കുന്ന പിന്തുണ ചെറുതല്ല.

അതേസമയം, അമേരിക്കയിലുണ്ടായ രാഷ്‌ട്രീയ ചലനങ്ങളും ഇതിന് പരോക്ഷമായ പശ്ചാത്തലമൊരുക്കി. നവംബർ 3ന് നടന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ തകര്‍ത്ത് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി വൻ വിജയം നേടിയത്  അമേരിക്കയില്‍ വലിയ അങ്കലാപ്പാണുണ്ടാക്കിയത്. അതുപോലെ അമേരിക്കക്കാരെ ജോലിക്കെടുക്കുക എന്നത് ട്രംപ് നടപ്പാക്കാന്‍ തുടങ്ങിയതോടെ അമേരിക്കൻ ശമ്പളപ്പട്ടികയില്‍ അപ്രതീക്ഷിതമായി വൻ വർദ്ധനവ് ഉണ്ടായി

. തൊഴില്‍ മേഖലയിലെ ഈ വളർച്ച അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കിയേക്കുമെന്നും അതിനാല്‍ അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡ് റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്നും കരുതുന്നു. ഇതും ഡോളറിന് മേല്‍ ആശങ്ക ഉയര്‍ത്തുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network