കോഴിക്കോട് ബീച്ചില്‍ കടലില്‍ ഇറങ്ങിയത് തടഞ്ഞ ലൈഫ് ഗാര്‍ഡുകളെ ക്രൂരമായി ആക്രമിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍,

കോഴിക്കോട് ബീച്ചില്‍ കടലില്‍ ഇറങ്ങിയത് തടഞ്ഞ ലൈഫ് ഗാര്‍ഡുകളെ ക്രൂരമായി ആക്രമിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍,

കോഴിക്കോട്: ബീച്ചില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടന്ന് കടലിലിറങ്ങിയത് തടഞ്ഞതിന് ലൈഫ് ഗാര്‍ഡുകളെ ക്രൂരമായി ആക്രമിച്ചു.ഈ സംഭവത്തില്‍ കര്‍ണാടക സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കര്‍ണാടക സ്വദേശികളായ ഖലീം പാഷ (36), മുഹമ്മദ് റയാന്‍ (19) എന്നിവരെയാണ് വെള്ളയില്‍ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ടോടെ കോഴിക്കോട് ബീച്ച്‌ ഓപ്പണ്‍ സ്റ്റേജിന് സമീപം ലൈഫ് ഗാര്‍ഡുകളായ റോഷിത്തിനും ആദിലിനും നേരെയാണ് അതിക്രമമുണ്ടായത്. നിരോധിത മേഖലയില്‍ കടലില്‍ ഇറങ്ങരുതെന്ന് പറഞ്ഞതിലുള്ള വിരോധം കാരണം ഖലീം പാഷയും റയാനും ചേര്‍ന്ന് റോഷിത്തിനെ ഇടിക്കുകയും ബിയര്‍ കുപ്പി കൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിക്കുകയുമായിരുന്നു. 

ആദില്‍ എന്നയാള്‍ക്ക് മര്‍ദ്ദനത്തില്‍ കൈവിരലിന് പൊട്ടലുണ്ടാവുകയും ചെയ്തു. അക്രമികള്‍ റോഷിത്തിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിയ്ക്കാന്‍ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

കര്‍ണാടക സംഘം അപകടമുള്ള സ്ഥലത്ത് കടലില്‍ നീന്തുന്നത് രണ്ടു തവണ ലൈഫ് ഗാര്‍ഡുമാര്‍ തടഞ്ഞിരുന്നു. മൂന്നാം തവണ ആവര്‍ത്തിച്ചപ്പോള്‍ സമീപത്തുള്ള ഹോംഗാര്‍ഡിനെ വിളിച്ചു വരുത്തിയതിനെ തുടര്‍ന്ന് ഇവര്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. 

ആക്രമണം തുടങ്ങിയപ്പോള്‍ സമീപത്ത് സ്പീഡ് ബോട്ട് സര്‍വീസ് നടത്തുന്നവര്‍ രക്ഷിക്കാനെത്തിയെങ്കിലും അവര്‍ക്കും മര്‍ദനമേറ്റു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network