സോൾ: ഹോർമുസ് കടലിടുക്കിനടുത്തുള്ള കടൽമേഖലയിലേക്ക് നാവികസേനയുടെ സുരക്ഷാ ദൗത്യം വ്യാപിപ്പിക്കാൻ ദക്ഷിണ കൊറിയ നീക്കം തുടങ്ങി. നിലവിൽ ഏദൻ ഉൾക്കടലിൽ പ്രവർത്തിക്കുന്ന ചിയോങ്‌ഹേ നാവിക യൂണിറ്റിന്റെ പ്രവർത്തനപരിധി ഒമാനിലെ ദുഖം തുറമുഖത്തിന് സമീപമുള്ള കടൽമേഖലയിലേക്ക് നീട്ടാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതി.
2026 അവസാനത്തോടെ കാലാവധി പൂർത്തിയാകുന്ന ദൗത്യം തുടരുന്നതിനായി പാർലമെന്റിന്റെ അനുമതി തേടും. പദ്ധതിയുടെ ഭാഗമായി പി-8എ സമുദ്രനിരീക്ഷണ വിമാനം വിന്യസിക്കാനും നിലവിലെ യൂണിറ്റിൽ 75 സൈനികരെ കൂടി ഉൾപ്പെടുത്താനും നിർദേശമുണ്ട്. നിലവിൽ ഏകദേശം 300 സൈനികരാണ് യൂണിറ്റിലുള്ളത്.
ദക്ഷിണ കൊറിയയുടെ എണ്ണ ഇറക്കുമതിയുടെ വലിയൊരു പങ്കും മധ്യപൂർവദേശത്തുനിന്നാണ് എത്തുന്നത്. ഇതിൽ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. മേഖലയിലെ സംഘർഷങ്ങൾക്കിടെ വ്യാപാരക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുകയാണ് നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പുതിയ ദൗത്യത്തിന് പാർലമെന്റിന്റെ അനുമതി ലഭിച്ചിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.