തിരുവനന്തപുരം: സ്വകാര്യ കമ്പനിയുമായുള്ള വൈദ്യുതി ഇടപാടില്‍ മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യങ്ങളുമായി ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ.
ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച് നല്‍കിയ റിപ്പോർട്ടുകള്‍ ആരാണ് മുക്കിയതെന്നും കെഎസ്‌ഇബി മുൻ ചെയർമാൻ എം ജി രാജമാണിക്യത്തിന്‍റെ കുറിപ്പുകള്‍ അടങ്ങിയ ഫയലുകള്‍ പുറത്തുവിടാൻ തയ്യാറുണ്ടോ എന്നും ഫെഡറേഷൻ ചോദിച്ചു.ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച് നല്‍കിയ റിപ്പോർട്ടുകള്‍ ആരാണ് മുക്കിയത്? രാജമാണിക്യത്തിന്‍റെ കുറിപ്പുകള്‍ അടങ്ങിയ ഫയലുകള്‍ പുറത്തുവിടാൻ തയ്യാറുണ്ടോ? ജിഎൻഎ പീക്ക് അവറില്‍ കൂടുതല്‍ വൈദ്യുതി നല്‍കുമെന്ന വാദത്തിന് അടിസ്ഥാനമെന്ത്? കെഎസ്‌ഇബിയോ റെഗുലേറ്ററി കമ്മീഷനോ നല്‍കാത്ത കണക്ക് മുഖ്യമന്ത്രിക്ക് എവിടെ നിന്ന് കിട്ടി?
യൂണിറ്റിന് 8.63 രൂപ നിശ്ചയിച്ചത് ഏത് സംവിധാനത്തിന്‍റെ അടിസ്ഥാനത്തില്‍? ടെൻഡർ വിളിക്കാതെയോ കമ്മീഷൻ അംഗീകരിക്കാതെയോ എങ്ങനെ വില നിർണയിച്ചു? അധിക വൈദ്യുതി വാങ്ങാൻ അമിത താത്പര്യം എന്തിന്? ജിഎൻഎയ്ക്ക് വൈദ്യുതി ഓഫറിന് അധികാരമുണ്ടോ?
ജിഎൻഎ റെഗുലേറ്ററി കമ്മീഷൻ രേഖകള്‍ ദുരുപയോഗം ചെയ്തതിന് അന്വേഷണം നേരിടുന്ന കമ്പനിയാണെന്ന് അറിയാമോ? എന്നിവയാണ് മുഖ്യമന്ത്രിയോടുള്ള ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ്റെ ചോദ്യങ്ങള്‍.
ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച് നല്‍കിയ റിപ്പോർട്ടുകള്‍ ആരാണ് മുക്കിയതെന്നും കെഎസ്‌ഇബി മുൻ ചെയർമാൻ എം ജി രാജമാണിക്യത്തിന്‍റെ കുറിപ്പുകള്‍ അടങ്ങിയ ഫയലുകള്‍ പുറത്തുവിടാൻ തയ്യാറുണ്ടോ എന്നും ഫെഡറേഷൻ ചോദിച്ചു.
ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച് നല്‍കിയ റിപ്പോർട്ടുകള്‍ ആരാണ് മുക്കിയത്? രാജമാണിക്യത്തിന്‍റെ കുറിപ്പുകള്‍ അടങ്ങിയ ഫയലുകള്‍ പുറത്തുവിടാൻ തയ്യാറുണ്ടോ? ജിഎൻഎ പീക്ക് അവറില്‍ കൂടുതല്‍ വൈദ്യുതി നല്‍കുമെന്ന വാദത്തിന് അടിസ്ഥാനമെന്ത്? കെഎസ്‌ഇബിയോ റെഗുലേറ്ററി കമ്മീഷനോ നല്‍കാത്ത കണക്ക് മുഖ്യമന്ത്രിക്ക് എവിടെ നിന്ന് കിട്ടി? യൂണിറ്റിന് 8.63 രൂപ നിശ്ചയിച്ചത് ഏത് സംവിധാനത്തിന്‍റെ അടിസ്ഥാനത്തില്‍?
ടെൻഡർ വിളിക്കാതെയോ കമ്മീഷൻ അംഗീകരിക്കാതെയോ എങ്ങനെ വില നിർണയിച്ചു? അധിക വൈദ്യുതി വാങ്ങാൻ അമിത താത്പര്യം എന്തിന്? ജിഎൻഎയ്ക്ക് വൈദ്യുതി ഓഫറിന് അധികാരമുണ്ടോ? ജിഎൻഎ റെഗുലേറ്ററി കമ്മീഷൻ രേഖകള്‍ ദുരുപയോഗം ചെയ്തതിന് അന്വേഷണം നേരിടുന്ന കമ്പനിയാണെന്ന് അറിയാമോ? എന്നിവയാണ് മുഖ്യമന്ത്രിയോടുള്ള ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ്റെ ചോദ്യങ്ങള്‍.
കെഎസ്‌ഇബിയുടെയും വൈദ്യുതി മന്ത്രിയുടെയും എതിർപ്പ് തള്ളി ടെൻഡർ ഇല്ലാതെ സ്വകാര്യ കമ്പനിയായ ജിഎൻഎയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള മുഖ്യമന്ത്രി വി ഡി സതീശൻ്റെ തീരുമാനത്തിലാണ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ രംഗത്തെത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2230 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്ന് പറഞ്ഞ് സ്വകാര്യ കമ്പനിയുമായുള്ള ഇടപാടിനെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു.
ഹിമാചല്‍ സർക്കാർ യൂണിറ്റിന് 14.50 രൂപയ്ക്കും ജിഎൻഎ യൂണിറ്റിന് 8.63 രൂപയ്ക്കും വൈദ്യുതി നല്‍കാമെന്നാണ് സർക്കാരിനെ അറിയിച്ചതെന്നും തുക കുറവായതിനാല്‍ ജിഎൻഎയില്‍ നിന്ന് വാങ്ങാനാണ് തീരുമാനിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. പീക്ക് അവറില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ലഭിക്കുന്നത്
ജിഎൻഎയില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ എതിർത്തതിനെ തുടർന്നാണ് ചെയർമാൻ സ്ഥാനത്തുനിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയതെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാല്‍ രാജമാണിക്യത്തിന്‍റെ സ്ഥലം മാറ്റത്തിന് ഇതുമായി യാതൊരു ബന്ധമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അതിനിടെ, ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ അനുകൂലിച്ച വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, മുഖ്യമന്ത്രി വിശദീകരിച്ചതിന് പിന്നാലെ പ്രതികരണം നടത്താനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.