ന്യൂഡല്‍ഹി: സോണിയാഗാന്ധിയുടെ പുസ്തകപ്രകാശനച്ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുടെ മണ്ടന്‍ പ്രസംഗം.
തന്റെ അമ്മ സോണിയാഗാന്ധി പ്രാതല്‍ കഴിക്കുമ്പോഴും ലഞ്ച് കഴിക്കുമ്പോഴും അത്താഴം കഴിക്കുമ്പോഴും പിതാവ് രാജീവ് ഗാന്ധിയുടെ മടിയില്‍ കയറിയിരിക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. മകന്റെ അനവസരത്തിലുള്ള മണ്ടന്‍ പ്രസംഗം കേട്ട് സോണിയ നാണം കൊണ്ട് ചിരിക്കുന്നത് കാണാമായിരുന്നു.ഭക്ഷണം കഴിക്കുന്ന നേരത്തെല്ലാം അപ്പ (രാജീവ് ഗാന്ധി) അവിടെയുണ്ടാകുമെന്നും അദ്ദേഹത്തിന്റെ മടിയില്‍ അമ്മയും(സോണിയാഗാന്ധി) ഇരിക്കുമന്നും രാഹുല്‍ ഗാന്ധി. ഇതൊരു സാധാരണ കാര്യമാണെന്നാണ് ഞാൻ കരുതിയിരുന്നത്. – രാഹുല്‍ ഗാന്ധി പറഞ്ഞു.
അതുകൊണ്ട് സുഹൃത്തുക്കളുടെ വീട്ടില്‍ പോയപ്പോള്‍, അവിടെ മാതാപിതാക്കള്‍ പരസ്പരം മടിയിലിരുന്ന് കാണാത്തതുകൊണ്ട് ഞാൻ അവരോട് ചോദിച്ചു: ‘എന്തുകൊണ്ടാണ് നിങ്ങളുടെ അമ്മ അച്ഛന്റെ മടിയില്‍ ഇരിക്കാത്തത്?’ ഉച്ചഭക്ഷണമായാലും അത്താഴമായാലും, എന്റെ അമ്മ എപ്പോഴും അപ്പയുടെ മടിയിലായിരുന്നു ഇരുന്നിരുന്നത്…”-
സോണിയാ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ വിചിത്ര പ്രസംഗം. ഈ പ്രസംഗം കേട്ട് സോണിയയും നാണത്താല്‍ ചിരിക്കുന്നത് കാണാമായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.