ധാക്ക: മലേഷ്യയില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസിയെ സ്വീകരിക്കാൻ വിമാനത്താവളത്തില്‍ ഒരേസമയം എത്തിയത് മൂന്ന് ഭാര്യമാർ.
എന്നാല്‍ ഭർത്താവ് ആരുടെ കൂടെ പോകുമെന്ന തർക്കം നിമിഷങ്ങള്‍ക്കകം സംഘർഷത്തിലേക്ക് മാറി. മൂന്ന് ഭാര്യമാരും തമ്മിലുള്ള വാക്കേറ്റവും കൈയാങ്കളിയും ഉള്‍പ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ വിമാനത്താവളത്തിലാണ് അസാധാരണ സംഭവമെന്നാണ് റിപ്പോർട്ടുകള്‍.നവംബർ 10ന് ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. മലേഷ്യയില്‍ നിന്ന് എത്തിയ യുവാവിനെ സ്വീകരിക്കാനായി മൂന്ന് സ്ത്രീകളും ഒരേ സമയത്ത് ടെർമിനലിലെത്തുകയായിരുന്നു. ഭർത്താവിനൊപ്പം മടങ്ങാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് ഓരോരുത്തരും വാദിച്ചതോടെ തർക്കം ആരംഭിച്ചു.
യുവാവിന്റെ യഥാർഥ ഭാര്യ താനാണെന്ന് അവകാശപ്പെട്ട് സ്ത്രീകള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വാക്കുതർക്കം രൂക്ഷമായതോടെ ഭർത്താവിന്റെ കൈകളില്‍ പിടിച്ച് വലിക്കുകയും പരസ്പരം തർക്കിക്കുകയും ചെയ്തു. ഒരുഘട്ടത്തില്‍ സ്ത്രീകളിലൊരാള്‍ യുവാവിന്റെ കൈപിടിച്ച് കരയുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തെ തുടർന്ന് വിമാനത്താവള പരിസരത്ത് ആളുകള്‍ തടിച്ചുകൂടി.
സംഘർഷം നിയന്ത്രണാതീതമാകുന്ന സാഹചര്യമുണ്ടായതോടെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു. ഇവരുടെ ഇടപെടലിനെ തുടർന്നാണ് തർക്കത്തിന് വിരാമമായത്.
അതേസമയം, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ യഥാർഥ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. യുവാവിന്റെയോ മൂന്ന് സ്ത്രീകളുടെയോ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വീഡിയോ യഥാർഥ സംഭവത്തിന്റേതാണോ അതോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതിനായി ആസൂത്രണം ചെയ്ത് ചിത്രീകരിച്ചതാണോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.