കശ്മീരില്‍ പട്രോളിംഗിനിടയില്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ കാണാതായി; തിരച്ചില്‍ ഊര്‍ജ്ജിതം

കശ്മീരില്‍ പട്രോളിംഗിനിടയില്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ കാണാതായി; തിരച്ചില്‍ ഊര്‍ജ്ജിതം

 ന്യൂഡൽഹി:: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയില്‍ പട്രോളിംഗിനിടയില്‍ രണ്ട് സ്പെഷ്യല്‍ പൊലീസ് ഓഫീസർമാരെ കാണാതായി.

ബുധനാഴ്ച ഡച്ചാൻ-മർവ മേഖലയിലാണ് സംഭവം. തുടർന്ന് പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ വൻ തെരച്ചില്‍ ആരംഭിച്ചു. എസ്‍പിഒമാരായ റാഷ്പാല്‍ കുമാർ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കാണാതായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സൈന്യത്തോടൊപ്പം പട്രോളിംഗ് നടത്തിയിരുന്ന ഇവർ ധേർണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടയിലാണ് കാണാതായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാമെന്ന് അധികൃതർ അറിയിച്ചു. സംഭവദിവസം പകല്‍ സമയത്ത് പ്രദേശത്ത് വെടിവെയ്പ് ശബ്‍ദം കേട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

 തുടക്കത്തില്‍ ഇവരുടെ മൊബൈല്‍ ഫോണുകള്‍ റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച്‌ ഓഫ് ചെയ്യപ്പെട്ട നിലയിലാകുകയായിരുന്നു. ഇരുവരെയും കണ്ടെത്താൻ പൊലീസും സുരക്ഷാ സേനയും സംയുക്തമായി തെരച്ചില്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു.

കഴിഞ്ഞ ഒക്ടോബർ 16-ന് കിഷ്ത്വാറിലെ വാനിപോര ട്രിഗാമിലെ വീടിന് സമീപം മറ്റൊരു എസ്‌പിഒയായ 55 കാരൻ ബഷീർ അഹമ്മദിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 

പെദില്‍ പോലീസ് പോസ്റ്റില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം സർവീസ് റൈഫിളുമായി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാണാതായത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തില്‍ ഭൂമി തർക്കത്തെ തുടർന്ന് ബന്ധുക്കള്‍ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network