തിരുവനന്തപുരം: നിരവധി എൻഡിപിഎസ് കേസുകളില്‍ പ്രതിയായ യുവതിയെ കരുതല്‍ തടങ്കലിലാക്കി പൊലീസ്.
വെട്ടുകാട് ബാലനഗർ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രേഖയെയാണ് തുടർച്ചയായ കേസുകളെത്തിയതോടെ കരുതല്‍ തടങ്കലില്‍ പാർപ്പിച്ചിരിക്കുന്നത്.ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പേട്ട പൊലീസ് സ്റ്റേഷനില്‍ വെച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് ഇവരെ അട്ടകുളങ്ങര വനിതാ ജയിലില്‍ എത്തിച്ച് കരുതല്‍ തടങ്കല്‍ ഉത്തരവ് നടപ്പാക്കുകയായിരുന്നു.
വീട്ടില്‍ വച്ചായിരുന്നു എംഡിഎംഎ ഉള്‍പ്പടെ ലഹരിപദാർഥങ്ങള്‍ ഇവർ വില്‍പ്പന നടത്തിയിരുന്നത്. കഴക്കൂട്ടത്ത് നിന്ന് ഡാൻസാഫ് പിടികൂടിയ യുവാവില്‍ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് രേഖയുടെ വീട്ടില്‍ മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ റെയ്ഡില്‍ ഇവരില്‍ നിന്ന് 38 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.
സംഭവത്തിന് പിന്നാലെ ജയില്‍വാസത്തിന് ശേഷം വീണ്ടും സമാനമായ നടപടികളുമായി ഇവർ മുന്നോട്ട് പോകുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കല്‍.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.