നിരന്തര ലൈംഗികാതിക്രമം: പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16-കാരിയെ പീഡിപ്പിച്ച വ്ളോഗർ പിടിയിൽ,

നിരന്തര ലൈംഗികാതിക്രമം: പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16-കാരിയെ പീഡിപ്പിച്ച വ്ളോഗർ പിടിയിൽ,

 കൊല്ലം: പ്രാർത്ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയായ പെൺകുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ വ്ളോഗർ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി.

ഹബീബിയ്യ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ മുഹമ്മദ് നിയാസ് ജൗഹരിയാണ് പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റിലായത്

ശാരീരിക അസ്വസ്ഥതകൾക്ക് പ്രാർത്ഥനയിലൂടെ ശമനം കണ്ടെത്താമെന്ന വ്യാജേന പിതാവിന്റെ അമ്മയ്ക്കൊപ്പമാണ് പെൺകുട്ടി മുഹമ്മദ് നിയാസ് ജൗഹരിക്ക് മുന്നിലെത്തിയത്. തുടർന്ന് രോഗം ഭേദമാക്കാമെന്ന് കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് വിശ്വാസ്യത നേടിയെടുക്കുകയായിരുന്നു. 2025 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രതി പെൺകുട്ടിയെ പല സ്ഥലങ്ങളിൽ എത്തിച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.


പ്രാർത്ഥനയുടെയും മറ്റ് അനുബന്ധ കാര്യങ്ങളുടെയും പേര് പറഞ്ഞ് പെൺകുട്ടിയെ തന്ത്രപൂർവ്വം മാറ്റിനിർത്തിയായിരുന്നു പീഡനം. അതിക്രമം സഹിക്കവയ്യാതെ പെൺകുട്ടി വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network