പഞ്ചാബ്:മോഖ: കാനഡയിൽനിന്ന് രണ്ട് മാസം മുൻപ് ജന്മനാട്ടിൽ തിരിച്ചെത്തിയ ഇരുപതുകാരനെ അയൽവാസിയുടെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
പഞ്ചാബിലെ മോഖ സ്വദേശിയായ ഗുർദീപ് സിംഗ് (20) എന്ന ഗാരിയാണ് മരിച്ചത്. ഒക്ടോബർ 31-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.ഗുർദീപിൽനിന്ന് 9 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം അയൽവാസിയും ഭാര്യയും ചേർന്ന് മകനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. മകന്റെ കയ്യിലുണ്ടായിരുന്ന വൻ തുക കൈക്കലാക്കാൻ വേണ്ടിയാണ് ആസൂത്രിതമായി ഈ ദാരുണമായ കൊലപാതകം നടത്തിയത് എന്നാണ് കുടുംബത്തിന്റെ പരാതി.
ഗുർദീപിന്റെ പിതാവ് കരംജീത് സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളായ ദമ്പതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തുകയും കേസിൽ ഉൾപ്പെട്ട ഒരാളെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.