നയം മാറില്ല, അമേരിക്ക ആക്രമിച്ചാല്‍ യുദ്ധം വ്യാപിക്കും: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതികരണവുമായി മൊജ്‌തബ ഖമേനി,

നയം മാറില്ല, അമേരിക്ക ആക്രമിച്ചാല്‍ യുദ്ധം വ്യാപിക്കും: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതികരണവുമായി മൊജ്‌തബ ഖമേനി,

വാഷിങ്ടണ്‍: അമേരിക്കയിലെ അധികാര സമവാക്യങ്ങള്‍ മാറിമറിഞ്ഞ രാത്രിക്ക് പിന്നാലെ ആഗോള തലത്തില്‍ ശക്തമായി ഉയരുന്ന ചോദ്യമാണ് പശ്ചിമേഷ്യയിലെ യുദ്ധത്തിൻ്റെ ഭാവി.

പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും സ്വന്തം കോട്ടകള്‍ പോലും നഷ്ടമായ യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാൻ്റെ പരമോന്നത നേതാവ് മൊജ്‌തബ ഖമനെയി തന്നെ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നു.

 യുഎസ് ഹൗസ് ഓഫ് റെപ്രസൻ്ററ്റീവ്‌സ് (ജനപ്രതിനിധി സഭ), സെനറ്റ് എന്നിവയിലും ഗവർണർ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകള്‍ നേടിയ ഭൂരിപക്ഷം അമേരിക്കയുടെ ഇറാൻ നയത്തില്‍ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന് മൊജ്‌തബ ഖമനെയി പ്രതികരിച്ചു. സമൂഹമാധ്യമമായ എക്‌സിലെ സ്വന്തം ഹാൻഡില്‍ വഴിയാണ് പ്രതികരണം. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ പൊതുമധ്യത്തില്‍ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല.

'അമേരിക്കയുടെ ഇറാൻ ജനയോടുള്ള ശത്രുതയും അതിനെ ശക്തമായ ചെറുത്തുനിന്നതും കൃത്യമായി അവലോകനം ചെയ്യണമെന്ന് ഇറാനിലെ ജനത്തോട് മൊജ്‌തബ ഖമനെയി ആവശ്യപ്പെട്ടു. ഇത് മുന്നോട്ടുള്ള കാലത്തേക്ക് വഴികാട്ടിയാണ്.

 ഈ തെരഞ്ഞെടുപ്പ് ഫലം അമേരിക്കയുടെ ഇറാൻ നയത്തില്‍ യാതൊരു ഇളവും കൊണ്ടുവരില്ല. എന്നാല്‍ ഇനിയും അമേരിക്ക ആക്രമിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഈ യുദ്ധം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുമെന്നും മൊജ്‌തബ ഖമനെയി മുന്നറിയിപ്പ് നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network