ആശ്വാസം: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പുനഃസ്ഥാപിക്കുന്നു; ആഗോള വിപണിയില്‍ എണ്ണവില മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു,

ആശ്വാസം: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പുനഃസ്ഥാപിക്കുന്നു; ആഗോള വിപണിയില്‍ എണ്ണവില മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു,

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പുനഃസ്ഥാപിച്ചതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച എണ്ണവില മൂന്ന് ശതമാനത്തിലധികം താഴ്ന്നു.

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളുടെ സഞ്ചാരം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതാണ് വിലയിടിവിന് പ്രധാന കാരണം. ഹോര്‍മുസ് കടലിടുക്കില്‍ നിരവധി എണ്ണക്കപ്പലുകള്‍ കടല്‍മൈനുകളില്‍പ്പെട്ട സംഭവങ്ങളും ബഹ്‌റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ ആവര്‍ത്തിച്ച്‌ ആക്രമണം നടത്തിയതും മേഖലയില്‍ ആശങ്ക തുടരുന്നതിനിടെയാണ് എണ്ണവില താഴ്ന്നത്.

അന്താരാഷ്ട്ര വിപണിയിലെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 3.6 ശതമാനം ഇടിഞ്ഞ് ബാരലിന് 92.44 ഡോളറിലെത്തി. യുഎസ് ക്രൂഡ് ഓയില്‍ വിഭാഗമായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) വില 3.2 ശതമാനം കുറഞ്ഞ് ബാരലിന് 85.72 ഡോളറിലുമെത്തി.

അതേസമയം, ഈ വര്‍ഷത്തെ നാലാം പാദത്തോടെ ആഗോള എണ്ണവിപണി അധിക ലഭ്യതയിലേക്ക് (സര്‍പ്ലസ്) നീങ്ങുമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐഇഎ) വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വിലയിരുത്തി. ആവശ്യകതയെക്കാള്‍ എണ്ണയുടെ ലഭ്യത വര്‍ധിക്കുന്ന സാഹചര്യമാണിത്. ഇത് വരും മാസങ്ങളിലും എണ്ണവിലയെ സ്വാധീനിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network