മലപ്പുറം: യുഡിഎഫില്‍ ബോര്‍ഡ്-കോര്പറേഷന് വിഭജന ചര്‍ച്ചകളും ഭിന്നതകളും തുടരുന്നതിനിടെ കെടിഡിസി ചെയര്മാന് സ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കി പി വി അന്‍വര്‍.
നാല് ബോര്‍ഡ് കോപറേഷനുകളില് അംഗത്വം വേണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിഡി സതീശന്, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ക്കാണ് അന്‍വര്‍ ഔദ്യോഗികമായി കത്ത് നല്‍കിയത്. കെടിഡിസി ചെയര്മാന് പദവിക്കൊപ്പം തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കായി ബോര്‍ഡ് കോര്‍പറേഷനുകളിലെ മൂന്ന് അധ്യക്ഷ പദവി കൂടി അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും വടക്കന്‍ കേരളത്തിലെ മുന്നേറ്റങ്ങളില്‍ അന്‍വറിന്റെ സാന്നിധ്യം നിര്ണായകമായിട്ടുണ്ടെന്ന വിലയിരുത്തല്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് അന്‍വര്‍ വീണ്ടും സജീവമാകുന്നത്.
അസോസിയേറ്റ് മെമ്പര്‍ എന്ന നിലയില്‍ അന്‍വറിനെ പരിഗണിക്കുമെന്നാണ് സൂചന. നേരത്തെ കെടിഡിസി ചെയര്മാന് പദവിയെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. പാലോട് രവി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.