ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അക്വാൻ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നവംബർ 17 വൈകിട്ടോടെ ശക്തമായ ചുഴലിക്കാറ്റായും നവംബർ 19ഓടെ അതിശക്തമായ ചുഴലിക്കാറ്റായും മാറാൻ സാധ്യതയുണ്ട്.
നിലവിലെ പ്രവചനമനുസരിച്ച് നവംബർ 20ന് ഉച്ചയോടെ നെല്ലൂരിനും തുനിക്കും ഇടയിലുള്ള ആന്ധ്രാപ്രദേശ് തീരത്ത് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുണ്ട്. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാം. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 145 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ട്.
ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്നാട് തീരങ്ങളിൽ ശക്തമായ മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പുള്ള കടൽമേഖലകളിലേക്ക് പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലുള്ളവർ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.