ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ്: പി.ടി ഉഷയെ പുറന്തള്ളാൻ അണിയറ നീക്കം, ഐഒഎയ്ക്ക് പരാതി,

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ്: പി.ടി ഉഷയെ പുറന്തള്ളാൻ അണിയറ നീക്കം, ഐഒഎയ്ക്ക് പരാതി,

ന്യൂഡല്‍ഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ, നിലവിലെ അധ്യക്ഷയും മുൻ അത്‌ലറ്റുമായ പി.ടി. ഉഷയ്‌ക്കെതിരെ അണിയറയില്‍ വൻ ചരടുവലികള്‍.

മുൻ ആർച്ചർ ഡോള ബാനർജിയുടെ നേതൃത്വത്തില്‍ ഉഷയെ പരാജയപ്പെടുത്താൻ നീക്കം നടക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. പി.ടി. ഉഷയെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രത്യേക പാനല്‍ രൂപീകരിച്ച്‌ ഡോള ബാനർജി അംഗങ്ങള്‍ക്കിടയില്‍ പ്രചരണം ശക്തമാക്കിയിട്ടുണ്ട്. 

പ്രമുഖ കായികതാരങ്ങളായ അഞ്ജു ബോബി ജോർജ്ജ്, സൈന നെഹ്‌വാള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഡോള പാനല്‍ തയാറാക്കിയിരിക്കുന്നത്.

ന്യൂ ഭാരത് പാനല്‍' എന്ന പേരില്‍ ഒരു സന്ദേശം വാട്‌സ്‌ആപ്പ് വഴി പ്രചരിപ്പിക്കുകയും പാനല്‍ അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പി.ടി ഉഷ പക്ഷം ആരോപിക്കുന്നു. ഡോള ബാനർജിക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇലക്ടറല്‍ ഓഫീസർക്ക് പി.ടി. ഉഷ ഔദ്യോഗികമായിപരാതി നല്‍കി.

 തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ഡോള ലംഘിച്ചെന്നാണ് ഉഷയുടെ പ്രധാന ആരോപണം. അതേസമയം, ഉഷ വിരുദ്ധ ചേരിയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നല്‍കിയതായാണ് സൂചന.

നാളെയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ നാല് സ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഈ നാല് സ്ഥാനങ്ങളിലേക്കായി ആറ് മുൻ വനിതാ താരങ്ങളാണ് മത്സരരംഗത്തുള്ളത്. തിരഞ്ഞെടുപ്പില്‍ ആകെ 80 കായികതാരങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. 

നാളത്തെ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ പി.ടി. ഉഷയ്ക്ക് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കില്ല.

 കഴിഞ്ഞ ദിവസം വരെ മത്സരത്തില്‍ പി.ടി. ഉഷയ്ക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അവസാന നിമിഷത്തെ അണിയറനീക്കങ്ങള്‍ വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചിട്ടുണ്ട്.

 ഇതിനിടെ, വോട്ടർമാരായ അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമങ്ങള്‍ നടക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനില്‍ കുമാറിന്റെ (ചൈന സുനില്‍) നേതൃത്വത്തിലാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network