അർജന്റീന: ചാരന്മാരാകാൻ താല്‍പര്യമുള്ളവരെ തേടി പരസ്യം നല്‍കി അർജന്‍റീനയുടെ രഹസ്യാന്വേഷണ ഏജൻസി. പരസ്യം പുറത്തുവന്ന് വെറും 24 മണിക്കൂറിനുള്ളില്‍ 40,000 -ത്തിലേറെ അപേക്ഷകളാണ് ഏജൻസിക്ക് ലഭിച്ചതെന്ന് റിപ്പോർട്ട്.
രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് പൊതുജനങ്ങളില്‍നിന്ന് നേരിട്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നത്.ചാരനാകാൻ താത്പര്യമുണ്ടോ?
അർജന്‍റീനയുടെ സ്റ്റേറ്റ് ഇന്‍റലിജൻസ് സെക്രട്ടേറിയറ്റ് (SIDE) നവംബർ മൂന്നിനാണ് പുതിയ റിക്രൂട്ട്മെന്‍റ് ക്യാംപയിൻ ആരംഭിച്ചത്. ബ്യൂണസ് അയേഴ്സ് നഗരത്തിലും സർവകലാശാലകള്‍ക്ക് സമീപവും അമേരിക്കയിലെ പ്രശസ്തമായ അങ്കിള്‍ സാം റിക്രൂട്ട്മെന്‍റ് പരസ്യത്തിന്‍റെ മാതൃകയിലുള്ള പോസ്റ്ററുകള്‍ സ്ഥാപിച്ചു.
'മികച്ചവരെ തേടുന്നു' എന്നതായിരുന്നു പരസ്യത്തിലെ സന്ദേശം. യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനും രഹസ്യാന്വേഷണ സംവിധാനത്തെ കൂടുതല്‍ സുതാര്യവും പ്രൊഫഷണലുമാക്കുന്നതിനുമാണ് നീക്കമെന്ന് ഏജൻസി വ്യക്തമാക്കി.
യോഗ്യത സെക്കൻഡറി വിദ്യാഭ്യാസം
മുൻപ് രഹസ്യാന്വേഷണ മേഖലയിലോ സുരക്ഷാ വിഭാഗത്തിലോ പ്രവർത്തിച്ച പരിചയം നിർബന്ധമില്ല. അർജന്‍റീനൻ പൗരത്വവും സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ബ്യൂണസ് അയേഴ്സിലേക്ക് താമസം മാറാനും തയ്യാറായിരിക്കണം. വൈദ്യപരിശോധന, ശാരീരികക്ഷമതാ പരിശോധന, മാനസിക പരിശോധന, പശ്ചാത്തല പരിശോധന എന്നിവയും തെരഞ്ഞെടുപ്പിന്‍റെ ഭാഗമാണ്.
സ്ട്രാറ്റജിക് അനാലിസിസ്, സൈബർ ഇന്‍റലിജൻസ്, സാങ്കേതികവിദ്യ, വിദേശഭാഷകള്‍, പ്രാദേശിക പഠനം, ഓപ്പറേഷൻസ്, കൗണ്ടർ ഇന്‍റലിജൻസ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരെയാണ് ഏജൻസി തേടുന്നത്. പ്രൊഫൈല്‍ പരിശോധനയ്ക്കും ഓണ്‍ലൈൻ പൊതുവിജ്ഞാന പരീക്ഷയ്ക്കും ശേഷം എഴുത്തുപരീക്ഷ,
അഭിമുഖം, ശാരീരിക-മാനസിക പരിശോധനകള്‍ എന്നിവയുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാഷണല്‍ ഇന്‍റലിജൻസ് സ്കൂളില്‍ പരിശീലനം ലഭിക്കും. എന്നാല്‍, പരിശീലനം പൂർത്തിയാക്കുന്നത് നിയമനം ഉറപ്പാക്കുന്നില്ല.
അപകടസാധ്യതയുള്ള ജോലി,
നവംബർ 30 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഒഴിവുകളുടെ എണ്ണമോ ശമ്പളമോ ഏജൻസി വെളിപ്പെടുത്തിയിട്ടില്ല. ജോലിക്ക് നിശ്ചിത സമയമില്ലെന്നും കടുത്ത വെല്ലുവിളികളും യഥാർഥ അപകടസാധ്യതകളുമുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പരസ്യത്തിലൂടെ ഉദ്യോഗാർഥികളെ തേടുന്ന രീതി രഹസ്യാന്വേഷണ ഏജൻസിക്ക് അനുയോജ്യമാണോയെന്ന വിമർശനവും ഇതിനകം ഉയർന്നു കഴിഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.