ഇനി അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരില്ല, ആര് വിളിച്ചാലും പേര് കാണിക്കും; സിനാപ് ഇന്ന് മുതല്‍

ഇനി അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരില്ല, ആര് വിളിച്ചാലും പേര് കാണിക്കും; സിനാപ് ഇന്ന് മുതല്‍

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ അജ്ഞാത നമ്പറുകളില്‍ കോളുകള്‍ വരില്ല. സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്നയാളുടെ പേര് ഇന്നുമുതല്‍ മൊബൈല്‍ ഫോണില്‍ ദൃശ്യമാകും.

സിം എടുക്കാനുപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണില്‍ തെളിയുന്ന കോളിങ് നെയിം പ്രസന്റേഷന്‍ (സിനാപ്) രാജ്യമാകെ ഇന്നു മുതല്‍ നടപ്പാക്കാനാണു കേന്ദ്രനിര്‍ദേശം. ഇതുവരെ ഫോണില്‍ സേവ് ചെയ്ത പേരാണ് സ്‌ക്രീനില്‍ തെളിഞ്ഞു വന്നുകൊണ്ടിരുന്നത്. 

അല്ലെങ്കില്‍ ട്രൂകോളര്‍ പോലെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ നല്‍കുന്ന വിവരങ്ങള്‍ ആയിരിക്കും. ഇതിന് 100 ശതമാനം ആധികാരികതയില്ല. 'കോളിങ് നെയിം പ്രസന്റേഷന്‍' വരുന്നതോടെ ആരുടെ പേരിലാണ് നമ്പറെടുത്തതെന്ന് കൃത്യമായി മനസിലാക്കാം

തുടക്കത്തില്‍ 4ജി, 5ജി ശൃംഖലകളില്‍ മാത്രമാകുമിത്. പല മൊബൈല്‍ ഫോണ്‍ സേവനദാതാക്കളും പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. കോളര്‍ ഐഡി സംവിധാനം ലഭ്യമാകാന്‍ ഉപയോക്താവ് ഒന്നും ചെയ്യേണ്ടതില്ല. സേവ് ചെയ്ത നമ്പറുകളില്‍ നിന്നാണു കോളെങ്കില്‍ ആ പേരായിരിക്കും കാണിക്കുക. 

ബിസിനസ് കണക്ഷനുകള്‍ക്ക് നിലവിലെ പേരിനു പകരം സ്വന്തം ട്രേഡ്മാര്‍ക്ക് പേര് (പ്രിഫേഡ് നെയിം) ഉള്‍പ്പെടുത്താന്‍ അവസരം നല്‍കും. പുതിയ ബിസിനസ് കണക്ഷനുകള്‍ക്ക് അതെടുക്കുന്ന സമയത്തു തന്നെ 'പ്രിഫേഡ് നെയിം' നല്‍കാം.

ദേശീയ തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിടാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. 'കോളിങ് നെയിം പ്രസന്റേഷന്‍' വേണ്ടി കഴിഞ്ഞ കുറെവര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തി വരികയായിരുന്നു. 

60 ദിവസം വരെ ഈ പരീക്ഷണം തുടരും. രാജ്യത്തെ ഫോര്‍ ജി നെറ്റ് വര്‍ക്കുകളിലും പുതിയ നെറ്റ് വര്‍ക്കുകളിലുമാകും തുടക്കത്തില്‍ ഈ സൗകര്യം ഉണ്ടാകുക. ആദ്യഘട്ടത്തില്‍ 2ജി ഫോണ്‍ ഉപയോഗിക്കുന്നവരെ ഒഴിവാക്കിയിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network